മുൻകാമുകിയെ വർഷങ്ങൾക്കിപ്പുറം ഗർഭിണിയായി കണ്ടപ്പോൾ; ഞങ്ങൾ അന്ന് സംസാരിച്ചത്; ഷാഹിദിന്റെ വാക്കുകൾ
കരീന കപൂറും ഷാഹിദ് കപൂറും തമ്മിലുണ്ടായിരുന്ന പ്രണയം ബോളിവുഡിൽ ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായതാണ്. സിനിമകളിൽ ഹിറ്റ് ജോഡിയായവർ ഓഫ് സ്ക്രീനിലും പ്രണയത്തിലായപ്പോൾ ആരാധകർ ആഘോഷമാക്കി. ഫിദ, ചുപ് ചുപ് കെ, ജബ് വി മെറ്റ് തുടങ്ങിയ സിനിമകളിൽ ഷാഹിദും കരീനയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി അന്ന് ഏറെ പ്രശംസിക്കപ്പെട്ടു. പ്രണയ കാലം ആഘോഷിച്ച ഷാഹിദും കരീനയും പൊതുവേദികളിലെല്ലാം ഒരുമിച്ചെത്തി.
അന്ന് ബോളിവുഡിലെ സെൻസേഷനാണ് ഷാഹിദ് കപൂർ. കരീന തിരക്കേറിയ സൂപ്പർ നായികയും. പ്രണയകാലത്ത് പാപ്പരാസികൾ ഇവരെ വിടാതെ പിന്തുടർന്നിരുന്നു. ആരാധകരെ നിരാശരാക്കിക്കൊണ്ട് കരീനയും ഷാഹിദ് കപൂറും 2007 ൽ പിരിയുകയാണുണ്ടായത്. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. ഷാഹിദിന്റെ അപക്വമായ പെരുമാറ്റവും മറ്റുമാണ് കരീനയെ ചൊടിപ്പിച്ചതെന്നായിരുന്നു ചില റിപ്പോർട്ടുകൾ.

എന്നാൽ കരീന കപൂർ ബന്ധത്തിൽ ആത്മാർത്ഥത കാണിച്ചില്ലെന്നും ഷാഹിദിനെ വഞ്ചിച്ചെന്നും സൂചനകൾ വന്നു. ബ്രേക്കപ്പിന് കാരണം എന്തെന്ന് രണ്ട് പേരും തുറന്ന് പറഞ്ഞിട്ടില്ല. പിരിഞ്ഞതിന് പിന്നാലെ കരീന സെയ്ഫ് അലി ഖാനുമായി പ്രണയത്തിലായി. നടനെ വിവാഹവും ചെയ്തു. മറുവശത്ത് മിര രാജ്പുതിനെയാണ് ഷാഹിദ് വിവാഹം ചെയ്തത്. രണ്ട് പേരും രണ്ട് വഴിക്ക് നീങ്ങി. ബ്രേക്കപ്പിന് ശേഷം ആദ്യത്തെ കുറച്ച് കാലം അസ്വാരസ്യമുണ്ടായെങ്കിലും പിന്നീട് എല്ലാം മറക്കാനും താരങ്ങൾക്ക് കഴിഞ്ഞു.
കരീനയെ ഗർഭിണിയായി കണ്ടതിനെക്കുറിച്ച് മുമ്പൊരിക്കൽ ഷാഹിദ് കപൂർ സംസാരിച്ചിട്ടുണ്ട്. നടന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. വർഷങ്ങൾക്ക് ശേഷം 2016 ൽ ഒരു ഇവന്റിൽ വെച്ച് കരീനയോട് ഷാഹിദിന് സംസാരിക്കേണ്ടി വന്നു. അന്ന് തങ്ങൾ തമ്മിൽ സംസാരിച്ചതെന്തെന്ന് ഷാഹിദ് പിന്നീട് തുറന്ന് പറയുകയുണ്ടായി. പെട്ടെന്ന് ഞാൻ കരീനയുടെ മുന്നിൽ വന്നു. അവൾ അമ്മയാകാൻ പോവുകയാണ്. അവളെ ഗർഭിണിയായി കണ്ടപ്പോൾ മനസിന് സന്തോഷം തോന്നി.

ഞാൻ ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു അച്ഛനായത്. ഡെലിവറിയെക്കുറിച്ച് അവളോട് സംസാരിച്ചു. അവൾ തന്റെ മകൾ മിഷയെക്കുറിച്ച് ചോദിച്ചെന്നും ഷാഹിദ് കപൂർ വ്യക്തമാക്കി. മിഷ, സെയ്ൻ കപൂർ എന്നിവരാണ് ഷാഹിദിന്റെ മക്കൾ. ജെഹാംഗീർ അലി ഖാൻ, തൈമൂർ അലി ഖാൻ എന്നിവരാണ് കരീനയുടെ മക്കൾ. ബ്രേക്കപ്പ് കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം ഉഡ്ത പഞ്ചാബ് എന്ന സിനിമയിൽ ഷാഹിദും കരീനയും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഷാഹിദിനെ പൊതുവേദിയിൽ കരീന അവഗണിച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. ദാദ സാഹെബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്സിൽ വെച്ചാണ് ഷാഹിദിനെ കണ്ട ഭാവം നടിക്കാതെ കരീന നടന്ന് നീങ്ങിയത്. കരീനയെ നോക്കി ഷാഹിദ് ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയോട് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











