ഒരു വലിയ മുറിയിൽ ഞങ്ങൾ രണ്ട് പേർ! മിറയെ ആദ്യം കണ്ടപ്പോള്‍ തോന്നിയത്! ഷാഹിദ് തുറന്നു പറയുന്നു
ബോളിവുഡിൽ ഏറ്റവും അധികം ആരാധകരുളള താരദമ്പതികളാണ് നടൻ ഷാഹിദ് കപൂറും ഭാര്യ മിറ രാജ്പുത്തും, സിനിമ താരമല്ലെങ്കിൽ പേലും മിറ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഷാഹിദിന്റേയവും മിറയുടേയും വിവാഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2015 ലായിരുന്നു താര വിവാഹം നടന്നത്. ആരാധകരെ പോലും അസൂയപ്പെടുത്തുന്ന തരത്തിലുളള ദാമ്പത്യമാണ് ഇവരുടേത്. വിവാഹം കഴിഞ്ഞ് നാല് വർഷം പിന്നിടുമ്പോഴും ഇവർക്കിടയിലുള്ള പ്രണയം ഇരട്ടി ദൃഢമായി തുടരുകയാണ്.
വീട്ടുകാർ ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിത മിറയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഷാഹിദ് കപൂർ. വോഗ് ഇന്ത്യയുടെ വെഡ്ഡിങ് ബുക്കിന് നൽകിയ അഭിമുഖത്തിലാണ് മിറയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് ഷാഹിദ് തുറന്നു പറഞ്ഞിരിക്കുന്നത്.

പ്രണയ തകർച്ചയ്ക്ക് ശേഷമായിരുന്നു മിറയെ ആദ്യമായി കാണാൻ പോകുന്നത്. വീട്ടുകാർ പറഞ്ഞുറപ്പിച്ച ബന്ധമായതുകൊണ്ട് തന്നെ വിവാഹത്തിന് വേണ്ടി തന്നെയായിരുന്നു മിറയെ കാണാൻ പോയത്. 2014 ആയിരുന്നു ആദ്യമായി തമ്മിൽ കാണുന്നത്. ഒരു വലിയ മുറിയിൽ രണ്ട് സോഫകളിലായിട്ടായിരുന്നു തങ്ങൾ അന്ന് ഇരുന്നത്.

ആദ്യമായി മിറയെ കണ്ടപ്പോൾ തന്റെ മനസ്സിൽ തോന്നിയ കാര്യവും ഷാഹിദ് പങ്കുവെച്ചിട്ടുണ്ട്. ആരുമില്ലാത്ത ഒരു മുറിയിലായിരുന്നു ആദ്യ കൂടിക്കാഴ്ച. 15 മിനിറ്റ് വെറുതെ ഇരിക്കേണ്ടി വരുമോ എന്നായിരുന്നു ആദ്യം ഞാൻ ചിന്തിച്ചത്. എന്താൽ ആ ചിന്ത വെറുതെയായിരുന്നു. നീണ്ട ഏഴു മണിക്കൂറുകൾക്ക് ശേഷമാണ് ആ സംസാരം അവസാനിപ്പിച്ചത്.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

ബോളിവുഡ് സിനിമയുടെ ആരാധിക അല്ലാത്തതിനാൽ ആദ്യമൊന്നും ഷാഹിദിനെ കുറിച്ച് ശ്രദ്ധിച്ചിരുന്നില്ലെന്ന് മിറ പറയുന്നു. എന്നാൽ ഇത് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പരസ്പരം മനസിലാക്കാൻ സാഹായിച്ചിരുന്നു. കരൺ ജോഹർ അവതരിപ്പിക്കുന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് മിറ ഇക്കാര്യം വ്യക്തമാക്കിയത്. 16ാം വയസ്സിലായിരുന്നു താൻ ആദ്യമായി ഷാഹിദ് കപൂറിനെ നേരിൽ കാണുന്നതെന്ന് മിറ നേരത്തെ പറഞ്ഞിരുന്നു.

ഷാഹിദുമായുളള ആദ്യ സംഭാഷണത്തെ കുറിച്ചും മിറ പറഞ്ഞിരുന്നു. തന്നേക്കാൾ പ്രായം കൂടിയെ ആളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ആദ്യമായി ഷാഹിദ് ചോദിച്ചത്. ഇതിന് മറ്റൊരു ചോദ്യമാണ് മിറ അന്ന് ഉത്തരമായി നൽകിയത്. തന്നെക്കാൾ പ്രായം കുറഞ്ഞ ആളിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ് എന്നായിരുന്നു മിറയുടെ ചോദ്യം. 2015 ആയിരുന്നു ഷാഹിദ് കപൂറിന്റേയും മിറയുടേയും വിവാഹം. മിഷ, സെയിൻ എന്നിങ്ങനെ രണ്ട് കുട്ടികൾ ഇവർക്കുണ്ട്.


Click it and Unblock the Notifications