നടിമാരായ രണ്ട് പേര്‍ പ്രണയിച്ചിട്ട് വഞ്ചിച്ചു! മുന്‍കാമുകിമാരെ പറ്റിയുള്ള ചോദ്യത്തിന് ഷാഹിദ് കപൂറിന്റെ മറുപടി

ബോളിവുഡിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് ഷാഹിദ് കപൂര്‍. സുന്ദരനായ നടന്‍ അഭിനയ വൈഭവം കൊണ്ടും വ്യക്തിത്വം കൊണ്ടുമൊക്കെ ആരാധകരെ സ്വന്തമാക്കി. 2003-ല്‍ ഇഷ്‌ക് വിഷ്‌ക് എന്ന ചിത്രത്തിലൂടെയായിരുന്നു ഷാഹിദിന്റെ അരങ്ങേറ്റം. അവിടുന്നിങ്ങോട്ട് ചോക്ലേറ്റ് ബോയ് ലുക്കുകളിലൂടെയാണ് താരം പ്രേക്ഷക പിന്തുണ നേടി എടുക്കുന്നത്.

നടന്‍ എന്നതിലുപരി ഇപ്പോള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായി കുടുംബനാഥനായി ജീവിക്കുകയാണ് താരം. അതേ സമയം ബോളിവുഡിലെ പ്രമുഖരായ നടിമാരുടെ പേരിനൊപ്പം ചേര്‍ന്ന് ഷാഹിദിന്റെ പേര് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. മുന്‍പ് തന്റെ ജീവിതത്തിലുണ്ടായ ബന്ധങ്ങളില്‍ പലതിലും താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് ഷാഹിദ് വെളിപ്പെടുത്തിയത്.

shahid-kapoor

ഷാഹിദ് കപൂറിന്റെ കരിയറിനൊപ്പം ഉയര്‍ന്ന് വന്നതില്‍ നടിമാരുമായിട്ടുള്ള പ്രണയകഥകളും ഉണ്ടായിരുന്നു. ബോളിവുഡിലെ താരസുന്ദരിമാരായ കരീന കപൂര്‍, പ്രിയങ്ക ചോപ്ര എന്നിവരുമായിട്ടാണ് ഷാഹിദ് പ്രണയത്തിലായത്. ഇരുവരുമായിട്ടും നടന്‍ ഡേറ്റ് ചെയ്തിരുന്നു. കരീനയും ഷാഹിദും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇഷ്ടത്തിലാവുന്നത്.

വര്‍ഷങ്ങളോളം ഇരുവരുടെയും പ്രണയകഥ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഷാഹിദും കരീനയുമായിട്ടുള്ള ബന്ധത്തെ പറ്റി ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. എന്നാല്‍ പ്രിയങ്കയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് നടനൊരിക്കിലും പറഞ്ഞിരുന്നില്ല. മാത്രമല്ല അവരുടെ ഡേറ്റിംഗ് കിംവദന്തികള്‍ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്.

അടുത്തിടെ നേഹ ധൂപിയയുമായുള്ള അഭിമുഖത്തില്‍, ഷാഹിദ് കപൂര്‍ തന്റെ ഭാര്യയായ മീറ രാജ്പുത്തിനൊപ്പം ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിരുന്നു. മുന്‍കാലങ്ങളില്‍ ഏതെങ്കിലും സ്ത്രീകള്‍ നിങ്ങളെ വഞ്ചിച്ചിട്ടുണ്ടോ എന്നായിരുന്നു അവതാരക ഷാഹിദിനോട് ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തിന് എത്ര പേരുണ്ടെന്നാണോ എന്ന് ഷാഹിദിന്റെ ഭാര്യ ചോദിച്ചത്. മാത്രമല്ല ആലോചിച്ച് പറയാനും താരപത്‌നി ആവശ്യപ്പെട്ടു.

കുറച്ച് ആലോചിച്ചതിന് ശേഷമായിരുന്നു ഷാഹിദ് ഇതിനെ പറ്റി പറഞ്ഞത്. 'കാമുകിമാര്‍ വഞ്ചിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് ഒരാളെ പറ്റി അങ്ങനെ ഉറപ്പുണ്ട്. മറ്റൊന്നിനെക്കുറിച്ച് വലിയ സംശയങ്ങളും ഉണ്ട്. അതിനാല്‍, രണ്ട പേരുണ്ടാവുമെന്നും പക്ഷേ അവരുടെയൊന്നും പേര് പറയാന്‍ പോകുന്നില്ലെന്നും,' നടന്‍ കൂട്ടിച്ചേര്‍ത്തു.

shahid-kapoor

നടന്‍ ഇത്രയും പറഞ്ഞതിന് പിന്നാലെ അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ നേഹ ധൂപിയ ഷാഹിദിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല നടന്‍ ഉദ്ദേശിച്ച രണ്ട് സ്ത്രീകളും ബോളിവുഡിലെ രണ്ട് ജനപ്രിയ നടിമാരാണോ എന്ന സൂചനയും നല്‍കിയിരുന്നു. ഇത്തരം പ്രതികരണങ്ങളില്‍ നിന്നും പിന്മാറുകയും അത് പറയാന്‍ സാധിക്കില്ലെന്നുമാണ് ഷാഹിദ് പറഞ്ഞത്.

'ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയില്ല. കാരണം എനിക്ക് അവരുടെ പേര് പറയാന്‍ കഴിയില്ല. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മാത്രമേ തനിക്ക് സാധിക്കുകയുള്ളുവെന്നും' നടന്‍ വ്യക്തമാക്കി.

More from Filmibeat

Read more about: shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X