മുൻ കാമുകിയുമായി ഇനിയും അഭിനയിക്കാൻ താൽപര്യമുണ്ട്, കാരണം ഇതാണ്, വെളിപ്പെടുത്തി നടൻ

ബോളിവുഡിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു നടന്‌ ഷാഹിദ് കപൂറിന്റേയു നടി കരീനയുടേയും. നടൻ ഹൃത്വിക് റോഷനുമായി ബ്രേക്കപ്പിന് ശേഷമാണ് ഷാഹിദുമായി കരീന പ്രണയത്തിലാവുന്നത്. 2004 ല്‍ പുറത്തിറങ്ങിയ ഫിദ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാഹിദും കരീനയും പ്രണയത്തിലാകുന്നത്. നാല് വർഷത്തോളം ഈ ബന്ധം നീണ്ടും നിന്നു. പിന്നീട് ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു.

അതീവ ഗ്ലാമറസായി നടി, പുതിയ ചിത്രം വൈറലാകുന്നു

പ്രണയ തകർച്ച ഷാഹിദിനെ ഏറെ ബാധിച്ചിരുന്നു. കരീന - ഷാഹിദ് പ്രണയ തകർച്ച ഇന്നും ബോളിവുഡിൽ ചർച്ചാ വിഷയമാണ്. ബ്രേക്കപ്പിന് ശേഷം അധികമാരും ഒരുമിച്ച് അഭിനയിക്കാറില്ല. വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ. എന്നാൽ ഷാഹിദ് ഇനിയും കരീനയ്ക്കൊപ്പം അഭിനയിക്കുമെന്നാണ് പറയുന്നത്. സീ ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കരീനയ്ക്കൊപ്പം അഭിനയിക്കും

കരീനയ്ക്കൊപ്പം ഇനിയും അഭിനയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഷാഹിദിന്റെ പ്രതികരണം. വളരെ രസകരമായിട്ടാണ് താരം ചോദ്യത്തിന് ഉത്തരം നൽകിയത്. താൻ ഇനിയും കരീനയ്ക്കൊപ്പം ജോലി ചെയ്യും. ഒരു അഭിനേതാവ് എന്ന നിലയിൽ പശുവിനോടൊ എരുമയോടോ പ്രണയം അഭിനനയിക്കാൻ പറഞ്ഞാൽ ചെയ്യും. കാരണം അതിന്റെ ജോലിയാണ്. നടൻ അഭിമുഖത്തിൽ പറയുന്നു.

പ്രണയ തകർച്ചയുടെ  കാരണം

ഷാഹിദുമായുള്ള പ്രണയ തകർച്ചയ കുറിച്ച് കരീനയും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിലാണ് നടനുമായുള്ള ബ്രേക്കപ്പിനെ കുറിച്ച് വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകൾ ഇങ്ങനെ. ജബ് വി മെറ്റിലെ ഗീത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ഷാഹിദാണ് തന്നോട് പറഞ്ഞത്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വിധി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു. ആ സിനിമയ്ക്കിടെ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ജബ് വി മെറ്റില്‍ അഭിനയിക്കുന്നതിനിടെ ഞാന്‍ തഷാനിലും ജോലി ചെയ്തിരുന്നു. അതിനിടെ സെയ്ഫ് അലി ഖാനുമായി അടുത്തു. ജബ് വി മെറ്റ് എന്റെ കരിയര്‍ മാറ്റി മറിച്ചു, തഷാന്‍ എന്റെ ജീവിതവും''- കരീന പറഞ്ഞു. ഷാഹിദ് -കരീന ജോഡികളുടെ ഹിറ്റ് ചിത്രമാണ് ജബ് വി മെറ്റ്.

മിറയുമായുള്ള വിവാഹം

ബ്രേക്കപ്പിന് ശേഷം ഷാഹിദും കരീനയും ഉഡ്ത പഞ്ചാബ് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ഒന്നിച്ചുള്ള സീനുകൾ ഇല്ലായിരുന്നു. 2015 ലാണ് ഷാഹിദ് മിറയെ വിവാഹ കഴിക്കുന്നത്, വീട്ടുകാർ നിശ്ചയിച്ച വിവാഹമായിരുന്നു ഇവരുടേത് കോളേജിൽ പഠിക്കുമ്പോഴാണ് മിറ വിവാഹിതയാകുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കരീന-സെയ്ഫ്

അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് കരീനയും സെയ്ഫ് അലിഖാനും വിവാഹിതരാകുന്നത്. 2012 ൽ ആയിരുന്നു ഇവരുടെ വിവാഹം. ഷാഹിദുമായി വേർപിരിഞ്ഞതിന് പിന്നാലെ തന്നെ സെയ്ഫുമായി കരീന പ്രണയത്തിലാവുകയായിരുന്നു. അമൃത സിങ്ങുമായിട്ടുള്ള വിവാഹ മോചനത്തിന് ശേഷമാണ് നടിയുമായി സെയ്ഫ് പ്രണയത്തിലായത്. വിവാഹത്തിന് ശേഷവും കരീന സിനിമയിൽ സജീവമായിരുന്നു. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് താരം. ഇതുവരെ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിട്ടില്ല

Read more about: shahid kapoor kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X