അവള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്! ഭാര്യയെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനമെന്ന് ഷാഹിദ് കപൂര്‍!

വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള രണ്ട് വ്യക്തികള്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാറുണ്ട്. എന്നാല്‍ അത്തരത്തിലൊരു പ്രശ്‌നവും തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് ഷാഹിദ് കപൂര്‍ പറയുന്നു. ഭാര്യ മിറയെക്കുറിച്ചും മകളെക്കുറിച്ചും വാചാലനാവുന്നതിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. 2015ലായിരുന്നു ഷാഹിദിന്റെ ജീവിതത്തിലേക്ക് മിറയെത്തിയത്. 14 വയസ്സിന്റെ വ്യത്യാസമുണ്ട് ഷാഹിദും മിറയും തമ്മില്‍. വ്യത്യസ്തമായ കാഴ്ചപ്പാടുള്ളതിനാല്‍ ജീവിതത്തേയും വ്യത്യസ്തമായ രീതിയില്‍ കാണാനാവും. അനുഭവസമ്പത്ത് കൂടുതലാണെന്ന കാര്യത്തെക്കുറിച്ച് പറയുന്നത് മിറക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം പറയുന്നു.

പ്രതിസന്ധികള്‍ നേരിടാന്‍ മിറയും ഒരുപാട് സഹായിച്ചിട്ടുണ്ട്. അവള്‍ അത്തരം സാഹചര്യങ്ങളെ നേരിട്ടതിനെക്കുറിച്ചോര്‍ത്ത് സന്തോഷം തോന്നുന്നുണ്ട്. വ്യത്യസ്തമായ തരത്തില്‍ ജീവിതത്തെ നോക്കിക്കാണാനായി കഴിയുന്നുണ്ട്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വ്യത്യസ്തമാണ്. അക്കാര്യത്തില്‍ സന്തോഷിക്കുന്ന വ്യക്തി കൂടിയാണ് താനെന്നും അദ്ദേഹം പറയുന്നു. ആദ്യത്തെ കുഞ്ഞ് ജനിച്ച സമയത്ത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. പിന്നീടാണ് അതൊക്കെ മാനേജ് ചെയ്യാന്‍ പഠിച്ചത്. കുട്ടികളുടെ കാര്യങ്ങളെല്ലാം നന്നായി ചെയ്യാനായി പഠിച്ചു.

shahid kapoor

പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജോനസിനും നല്‍കാനുള്ള ഉപദേശത്തെക്കുറിച്ചും ഷാഹിദ് കപൂര്‍ വ്യക്തമമാക്കിയിരുന്നു. മറ്റൊരാളുടെ സാഹചര്യം, അഭിപ്രായം, കാഴ്ചപ്പാട് എന്നിവയെക്കുറിച്ച് പരമാവധി മനസ്സിലാക്കുന്നത് നല്ലതാണ്. ഇത് തന്നെയാണ് ഇഷാനോടും ജാന്‍വി കപൂറിനോടും പറയാനുള്ളത്. ജോലിയും ജീവിതവും രണ്ടായി കാണാന്‍ കഴിയണമെന്നും താരം പറയുന്നു.പ്രമേയത്തിന് പ്രസക്തിയില്ല!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X