അവൾ വന്നതോടെ ആകെ മാറി, ജീവിതം മാറ്റി മറിച്ച മൂന്ന് സംഭവങ്ങളെ കുറിച്ച് ഷാഹിദ് കപൂർ
ലോകം മുഴുവനും കേറോണ ജാഗ്രതയിലാണ്. ഷൂട്ടിങ്ങും മറ്റ് യാത്രയും നിർത്തിവെച്ച് താരങ്ങൾ വീട്ടിനുള്ളിൽ ഒതുങ്ങി കൂടുകയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ഇവർ പുറം ലേകത്ത് എത്തുന്നത്. ഹോം ക്വാറന്റൈനിൽ ആണെങ്കിലും ഇവർ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഷൂട്ടിങ്ങിനിടെ വീണു കിട്ടുന്ന അവധി ദിനങ്ങൾ യാത്രകൾക്കും പാർട്ടികൾക്കുമായി നീക്കി വയ്ക്കുന്ന ഇവർ കൊറോണക്കാലം എങ്ങനെയാണെന്ന് അിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ്.
ബോളിവുഡ് പ്രേക്ഷകരുട പ്രിയപ്പെട്ട താരമാണ് നടൻ ഷാഹിദ് കപൂർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ആരാധകരോട് സംവദിച്ചിരുന്നു. തന്റെ ഇഷ്ടങ്ങളെ കുറിച്ചും ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു.

പ്രേക്ഷകരുടെ ചോദ്യങ്ങൾക്കായിരുന്നു താരത്തിന്റെ മറുപടി. ജീവിതം മാറ്റി മറിച്ച മൂന്ന് സംഭവങ്ങളെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചിരുന്നു. ചോദ്യത്തിനുള്ള താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.സസ്യഭുക്കായതും ആത്മീയതയെ ഇഷ്ടപ്പെട്ടു തുടങ്ങിയതും ഭാര്യ പറയുന്നത് കേട്ടു തുടങ്ങിയതും തന്റെ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് ഷാഹിദ് പറയുന്നു. പിന്നീട് എല്ലാവർക്കും അറിയേണ്ടത് പുതിയ ചിത്ര ജേഴ്സിയെ കുറിച്ചായിരുന്നു.

വീണ്ടും ഒരു റീമേക്ക് ചിത്രത്തിനായി തയ്യാറെടുക്കുകയാണ് താരം. അതിനെ കുറിച്ചും പ്രേക്ഷകർ ചോദ്യവുമായി എത്തിയിരുന്നു. തെലുങ്കിൽ പുറത്തിറങ്ങിയ നാനിയുടെ സൂപ്പർ ഹിറ്റ് ചിത്രമാണ് ജേഴ്സി. ഈ ചിത്രത്തിൽ നാനിയുടെ അഭിനയത്തെ കുറിച്ചും പ്രേക്ഷർ ചോദിച്ചിരുന്നു. ചിത്രത്തിലെ തമിഴ് പതിപ്പ് കണ്ടപ്പോൾ കരഞ്ഞു പോയെന്നായിരുന്നു താരത്തിന്റെ മറുപടി. പിന്നീട് ആരാധകർക്ക് അറിയേണ്ടത് പ്രഭാസിനെ കുറിച്ചായിരുന്നു. അദ്ദേഹം അടിപൊളിയല്ലേയെന്നാണ് ഷാഹിദ് പറഞ്ഞത്.

ബോളിവുഡിൽ ഏറെ വിവാദം സൃഷ്ടിച്ച ചിത്രമായിരുന്നു കബീർ സിങ്ങ്. ചിത്രത്തിലെ സ്ത്രീ വിരുദ്ധതയെ ഉയർത്തി കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്ന. വിവാദങ്ങളും വിമർശനങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നുവെങ്കിലു താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഇത്. ഒരു കൂട്ടർ സ്ത്രീ വിരുദ്ധത ഉയർത്തി പിടിച്ചെങ്കിലും മറ്റു ചിലർ ചിത്രത്തിലെ യഥാർഥ പ്രണയം ചൂണ്ടിക്കാട്ടി കയ്യടിക്കുകയായിരുന്നു . ഇനിയും ഇത്തരത്തിലുള്ള സിനിമകൾ വേണമെന്നും ആരാകർ ആവശ്യപ്പെട്ടു. എന്നാൽ ആഗ്രഹമുണ്ടെന്നുംഎവിടെപ്പോയി കണ്ടു പിടിക്കുമെന്നും ഷാഹിദ് കപൂര്‍ ചോദിക്കുന്നു.

ഷൂട്ടിങ്ങ് തിരക്കുകളിൽ നിന്ന് തിരക്കുകളിലേയ്ക്ക് പോകുന്ന താരത്തിന്റെ ക്വാറന്റൈൻ ജീവിതത്തെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്.ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ബോറടിക്കില്ലേയെന്നായിരുന്നു ആരാധകരുടെ സംശയം. ഇഷ്ടമുള്ളവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ എങ്ങനെ ബോറടിക്കാനാണെന്നും വെല്ലുവിളി സ്വീകരിച്ചിരിക്കയല്ലേ നമ്മളെന്നും വെല്ലുവിളികളേറ്റെടുക്കുമ്പോള്‍ ബോറടിക്കാറില്ലെന്നും ഷാഹിദ് പറയുന്നു.


Click it and Unblock the Notifications











