തന്റെ സിനിമ കണ്ട് അതില്‍ മയങ്ങി വീഴരുത്! ആരാധകരോട് അഭ്യര്‍ത്ഥനയുമായി ഷാഹിദ് കപൂര്‍! കാണൂ
ഷാഹിദ് കപൂര്‍ നായകവേഷത്തില്‍ എത്തുന്ന കബീര്‍ സിങിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കൂടിയാണ് സിനിമ. കബീര്‍ സിങ്ങിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
ഒറിജിനല്‍ പതിപ്പിനോട് നീതി പുലര്‍ത്തുന്ന തരത്തിലുളള ഒരു റീമേക്ക് തന്നെയാണിതെന്ന് അധികപേരും അഭിപ്രായപ്പെട്ടു. തെലുങ്ക് പതിപ്പ് സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി തന്നെയാണ് ഹിന്ദിയിലും സിനിമ എടുത്തിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിനു പിന്നാലെ ആരാധകര്‍ക്കൊരു ഉപദേശവുമായി ഷാഹിദ് കപൂര്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.

സിനിമയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഷാഹിദ് തുറന്നുപറഞ്ഞത്. വലിയ തോതില്‍ മദ്യം, സിഗരറ്റ് തുടങ്ങിയവയുടെ ഉപയോഗം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. അത് സിനിമയിലെ കഥാപാത്രത്തിന്റെ വേദന കാണിക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് കണ്ട് പ്രേക്ഷകര്‍ അതിലേക്കൊന്നും മയങ്ങി വീഴരുതെന്നാണ് ഷാഹിദ് കപൂര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
കബീര്‍ സിങ് തീവ്രവും മനോഹരവുമായ ഒരു പ്രണയ കഥയാണ് പറയുന്നതെന്നും ഷാഹിദ് കപൂര്‍ പറഞ്ഞു. ചിത്രത്തില്‍ ഡോ കബീര്‍ രാജ് ദേവ് സിങ് എന്നാണ് ഷാഹിദ് കപൂറിന്റെ കഥാപാത്രത്തിന്റെ പേര്. ജൂണ്‍ 21നാണ് കബീര്‍ സിങ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications