അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍! കബീര്‍ സിങായി മിന്നിച്ച് ഷാഹിദ് കപൂര്‍!

By Midhun Raj

അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിംഗ് റിലീസിങ്ങിനൊരുങ്ങുകയാണ്. ബോളിവുഡില്‍ വിജയ് ദേവരകൊണ്ടയ്ക്ക് പകരം ഷാഹിദ് കപൂറാണ് നായകവേഷത്തില്‍ എത്തുന്നത്. കബീര്‍ സിംഗിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഷാഹിദ് കപൂറിന്റെ പ്രകടനം തന്നെയാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. കബീര്‍ സിങ്ങായി വേറിട്ട ഗെറ്റപ്പുകളില്‍ നടന്‍ എത്തുന്നുണ്ട്.

തെലുങ്ക് പതിപ്പിനോട് നീതി പുലര്‍ത്തുന്ന തരത്തിലുളള ഒരു ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. ലസ്റ്റ് സ്റ്റോറി,മഹേന്ദ്രസിംഗ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. തെലുങ്ക് പതിപ്പ് സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി തന്നെ ഹിന്ദിയിലും സിനിമ എടുത്തിരിക്കുന്നു.

kabeer singh

ചിത്രത്തില്‍ ഡോ കബീര്‍ രാജ് ദേവ് സിങ് എന്നാണ് ഷാഹിദ് കപൂറിന്റെ കഥാപാത്രത്തിന്റെ പേര്. ജൂണ്‍ 21നാണ് കബീര്‍ സിങ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഭൂഷണ്‍ കുമാര്‍, മുറാദ് ഖേതാനി, കൃഷ്ണകുമാര്‍, അശ്വിന്‍ വര്‍ദേ തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X