അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പില്‍ കബീര്‍ സിങായി ഷാഹിദ് കപൂര്‍! തരംഗമായി ടീസര്‍! കാണൂ
അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങിന്റെ കിടിലന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. തെലുങ്കില്‍ വിജയ് ദേവരകൊണ്ട ഗംഭീരമാക്കിയ വേഷം ഷാഹിദ് കപൂറാണ് ബോളിവുഡില്‍ ചെയ്യുന്നത്. സന്ദീപ് റെഡ്ഡി തന്നെയാണ് സിനിമ ഹിന്ദിയിലും സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ ഡോ കബീര്‍ രാജ് ദേവ് സിങ് എന്നാണ് ഷാഹിദ് കപൂറിന്റെ കഥാപാത്രത്തിന്റെ പേര്. ഒരു മിനിറ്റ് ദൈര്‍ഘ്യമുളള ടീസറാണ് കബീര്‍ സിങിന്റെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിക്കുന്നത്. തെലുങ്ക് പതിപ്പിനോട് നീതി പുലര്‍ത്തുന്ന തരത്തിലുളള ഒരു ടീസറാണ് വന്നിരിക്കുന്നത്.
ടീസറില്‍ ഷാഹിദിന്റെ പ്രകടനം തന്നെയാണ മികച്ചുനില്‍ക്കുന്നത്. ട്വിറ്റര്‍ പേജിലൂടെ ഷാഹിദ് കപൂര്‍ തന്നെയായിരുന്നു സിനിമയുടെ ടീസര്‍ പങ്കുവെച്ചിരുന്നത്. ജൂണ്‍ 21നാണ് കബീര്‍ സിങ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഭൂഷണ്‍ കുമാര്‍,മുറാദ് ഖേതാനി, കൃഷ്ണകുമാര്‍,അശ്വിന്‍ വര്‍ദേ തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications