For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജെബ് വി മെറ്റോ കബീർ സിങോ?', ഷാഹിദിന്റെ ഇഷ്ടം ഇതാണ്...

  |

  കൈയ്യടക്കവും ഒഴുക്കമുള്ള പ്രകടനം കൊണ്ട് എന്നും ആസ്വദകനെ പിടിച്ചിരുത്തുന്ന അഭിനയം കാഴ്ചവെക്കാറുള്ള നടനാണ് ഷാഹിദ് കപൂർ. താൽ, ഫിദ, ഉഡ്താ പഞ്ചാബ്, പത്മാവത്, കബീർ സിങ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം തന്നെ ഇതിന് ഉദാഹരണങ്ങളാണ്. മ്യൂസിക് വീഡിയോകളിലൂടെയും പരസ്യചിത്രങ്ങളിലൂടെയുമാണ് ഷാഹിദ് തന്റെ കലാജീവിതം ആരംഭിക്കുന്നത്.

  സംവിധായകൻ സുഭാഷ് ഗായുടെ ഹിറ്റ് ചിത്രമായ താലിൽ ഒരു സംഘനർത്തകനായാണ് ഷാഹിദ് ആദ്യമായി ഹിന്ദിചിത്രത്തിൽ മുഖം കാണിക്കുന്നത്. പിന്നീട് നാല് വർഷത്തിന് ശേഷമാണ് ഷാഹിദ് സിനിമയിൽ അഭിനയിക്കുന്നത്. ഇഷ്ക് വിഷ്ക് എന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തിലെ നായകവേഷം ഷാഹിദിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. തുടർന്നും ധാരാളം സിനിമകളിൽ അഭിനയിച്ച ഷാഹിദിന് നിരവധി ഹിറ്റുകളും ലഭിച്ച് തുടങ്ങി. ഈ വിജയ ചിത്രങ്ങൾ ഷാഹിദിന് ഹിന്ദി ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് സഹായകമായി.

  നാൽപതിലെത്തിയിട്ടും കോളജ് നായകനായും വില്ലനായും ഹീറോയായുമെല്ലാം അസാമാന്യ മെയ്വഴക്കത്തോടെയുള്ള പ്രകടനങ്ങളാണ് ഷാഹിദ് നടത്താറുള്ളത്. വലിയൊരു ആരാധകവൃന്ദം സ്വന്തമായുള്ള ഷാഹിദ് അടുത്തിടെ പ്രേക്ഷകരുമായി സോഷ്യൽമീഡിയ വഴി സംവദിച്ചിരുന്നു. നിരവധിപേർ താരത്തിൽ നിന്നും അറിയേണ്ട വിശേഷങ്ങൾക്കായി ചോദ്യങ്ങൾ ചോദിച്ചു. പരമാവധി എല്ലാ ചോദ്യങ്ങൾക്കും ട്വിറ്റർ വഴി താരം മറുപടിയും നൽകിയിരുന്നു. ചോദ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു ഷാഹിദിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലേക്ക്. ആരാധകരുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങൾക്ക് അതേ രീതിയിൽ തന്നെയാണ് ഷാഹിദ് മറുപടികൾ നൽകിയിരിക്കുന്നത്.

  കുഞ്ഞിനെ കൈകാര്യം ചെയ്യാനാണോ. ഭാര്യയെ കൈകാര്യം ചെയ്യാനാണോ കൂടുതൽ എളുപ്പം എന്നായിരുന്നു ആരാധകരിൽ ഒരാൾ ചേദിച്ചത്. താങ്കൾ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്നാണ് ഞാൻ ഈ ചോദ്യത്തിലൂടെ മനസിലാക്കുന്നത് എന്നായിരുന്നു ഷാഹിദ് ഈ ചോദ്യത്തിന് നൽകിയ മറുപടി. ജെബ് വി മെറ്റ് അല്ലെങ്കിൽ കബീർ സിങ് ഇവയിൽ ഒന്ന് തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒട്ടും താമസമില്ലാതെ കബീർ എന്നാണ് ഷാഹദി കുറിച്ചത്.

  എന്നാൽ ഷാഹിദിന്റെ തെരഞ്ഞെടുപ്പിനോട് അതൃപ്തിയാണ് ആരാധകർ പ്രകടിപ്പിച്ചത്. തങ്ങൾക്ക് പ്രിയപ്പെട്ടത് ജെബ് വി മെറ്റാണെന്നും നിരവധി പേർ താരത്തിന് മറുപടി നൽകി. ചിലർ ഷാഹിദിന്റെ മറുപടി വെച്ച് മീമുകൾ വരെ തയ്യാറാക്കിയിരുന്നു. 2017ൽ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ചിത്രം അർജുൻ റെഡ്ഡിയുടെ ബോളിവുഡ് റീമേക്കായിരുന്നു കബീർ സിങ്. സന്ദീപ് റെഡ്ഡി വംഗ തന്നെയാണ് ചിത്രം ബോളിവുഡിലും സംവിധാനം ചെയ്തത്.

  അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കിൽ ധ്രുവ് വിക്രമായിരുന്നു നായകൻ. കബീർ സിങിലെ ഷാഹിദ് കപൂറിന്റെ പ്രകടനം അർജുൻ റെഡ്‌ഡിക്ക് ഒരു പടി മുന്നിൽ നിൽക്കുന്നതാണെന്ന് സിനിമ കണ്ടവരിൽ നിരവധി പേർ അഭിപ്രായപ്പെട്ടിരുന്നു. റീമേക്ക് ചെയ്ത സിനിമയോട് അതിന്റെ ഒറിജിനലിനേക്കാൾ പ്രിയം തോന്നിയിരുന്നു കബീർ സിങ് കണ്ടപ്പോഴെന്നും ചില ആരാധകർ സോഷ്യൽമീഡിയകളിൽ കുറിച്ചിരുന്നു. ഷാഹിദിന് അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ളതായിരുന്നു കബീർ സിങിലെ കഥാപാത്രം.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ചോദ്യത്തര വേളയിൽ ആരാധകർ താരത്തോട് പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ പേര് പറയാനും ആവശ്യപ്പെട്ടിരുന്നു. ഒട്ടും താമസിയാതെ തന്നെ സച്ചിൻടെൻഡുൽക്കർ എന്ന് താരം മറുപടി പറയുകയും ചെയ്തു. നടൻ നാനിയുടെ അഭിനയത്തെ കുറിച്ച് അഭിപ്രായം പറയാനും ആരാധകർ ഷാഹിദിനോട് ആവശ്യപ്പെട്ടിരുന്നു. നാനിയുടെ സിനിമ ജേഴ്സിയുടെ ഹിന്ദി റീമേക്കിൽ നായകൻ ഷാഹിദാണ്. നാനി മനോഹരമായി അഭിനയിക്കുന്ന നടനാണെന്നും ജേഴ്സിലെ നാനിയുടെ പ്രകടനം തന്നെ കരയിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രകടനങ്ങൾ പ്രചോദമായതിനാലാണ് ജേഴ്സിയുടെ ഹിന്ദി റീമേക്കിൽ അഭിനയിച്ചതെന്നും ഷാഹിദ് കപൂർ മറുപടിയായി പറഞ്ഞു.

  English summary
  Shahid Kapoor's Rift WIth Kareena Kapoor Continues? Actors Weird Selection Irked The Netizens Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X