ബോളിവുഡ് താരം ഇഷാൻ ഖട്ടറിന്റെ പിതാവിന് കുഞ്ഞ് ജനിച്ചു! അച്ഛനായത് 52ാം വയസ്സിൽ
11 വർഷത്തെ കാത്തിരിപ്പിന് ശേഷം നടൻ രജേഷ് ഖട്ടറിനും ഭാര്യ വന്ദന സജ്നാനിക്കും ആൺകുഞ്ഞ് പിറന്നു. 52ാം വയസ്സിലാണ് രാജേഷ് ഖട്ടറിനു കുഞ്ഞ് ജനിച്ചത്. രണ്ടര മാസത്തിനു മുൻപ് കുഞ്ഞ് പിറന്ന വിവരം ഇപ്പോഴാണ് ഇരുവരും പുറത്തു വിട്ടത്. വർഷങ്ങളായി നടത്തി വരുന്ന ചികിത്സയ്ക്ക് ശേഷമാണ് ഇവർക്ക് കുഞ്ഞ് പിറന്നത്.

ബോളിവുഡ് ചിത്രങ്ങളിൽ സ്ഥിരം അച്ഛൻ കഥാപാത്രങ്ങളിലാണ് രാജേഷ് ഖട്ടർ പ്രത്യക്ഷപ്പെടുന്നത്. ഷാഹിദ് കപൂറിന്റെ അമ്മ നിലിമയുടെ മുൻഭർത്താവാണ് രജേഷ് ഖട്ടർ. നീലിമയുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷമാണ് വന്ദനയെ വിവാഹം കഴിക്കുന്നത്. നീലിമ-രാജേഷ് ഖട്ടൻ ബന്ധത്തിലുള്ള മകനാണ് നടൻ ഇഷാൻ ഖട്ടർ.
രാജേഷ് ഖട്ടറുമായുള്ള വിവാഹ മോചനത്തിനു ശേഷം ഇഷാൻ അമ്മയ്ക്കും സഹോദരൻ ഷാഹിദ് കപൂറിനുമൊപ്പമായിരുന്നു. അച്ഛന്റേയും അമ്മയുടേയും സഹോദരന്റേയും പിന്നാലെ ഇഷാൻ ഖട്ടറും ബോളിവുഡിൽ ചുവട് ഉറപ്പിച്ചിട്ടുണ്ട്. 2018 ൽ പുറത്തു വന്ന ധടക്ക് എന്ന ചി്തരത്തിലൂടെയാണ് ഇഷാൻ ബോളിവുഡിൽ എത്തിയത്. ജാൻവി കാപൂറായിരുന്നു നായിക. താരപുത്രിയുടെ ആദ്യ ചിത്രമായിരുന്നു ഇത്.


Click it and Unblock the Notifications