ആദ്യം തന്നെ മിറയോട് അതിനെ കുറിച്ച് സംസാരിച്ചിരുന്നു, 21ാം വയസ്സിൽ നടനെ വിവാഹം ചെയ്യാൻ കാരണം...

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ ഷാഹിദ് കപൂറും മിറ രാജ്പുത്തും. ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ച വിഷയമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതികൾ ഇവരുടെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

ബോളിവുഡിൽ അധികവും പ്രണയ വിവാഹങ്ങളാണ് നടക്കാറുള്ളത്. എന്നാൽ ഷാഹിദിന്റേത് വീട്ടുകാർ കണ്ടു പിടിച്ച വിവാഹമായിരുന്നു. 21 ാം വയസ്സിലായിരുന്നു മിറ നടന്റെ ജീവിതത്തിൽ എത്തിയത്.. വിവാഹത്തിന് ശേഷം പ്രണയകാലം ആസ്വദിക്കുകയാണ് താരങ്ങൾ.

വിവാഹം

2016ൽ ആയിരുന്നു ഷാഹിദ് മിറ രാജ്പുത്ത് വിവാഹം നടക്കുന്നത്. വീട്ടുകാരാണ് മിറയെ ഷാഹിദിന് വേണ്ടി കണ്ടെത്തിയത്. 21ാം വയസ്സിലായിരുന്നു മിറ നടൻരെ ജീവിതത്തിലേയ്ക്ക് എത്തിയത്. ഇവരുടെ പ്രായവ്യത്യാസം ബോളിവുഡ് കോളങ്ങളിൽ അന്ന് വലിയ ചർച്ച വിഷയമായിരുന്നു. പ്രായം കുറവാണെങ്കിലും വളരെ പക്വതയോടാണ് മിറ കുടുംബ കാര്യങ്ങൾ നോക്കുന്നത്. കുടുംബം മുന്നോട്ട് കൊണ്ടു പോകനുളള മിറയുടെ കഴിവിനെ കുറിച്ച് ഷാഹിദ് പല അഭിമുഖത്തിലും വാചാലനാകാറുണ്ട്.

ആദ്യത്തെ   കൂടിക്കാഴ്ച

പെണ്ണു കാണാൻ എത്തിയപ്പോഴായിരുന്നു മിറയെ ഷാഹിദ് ആദ്യമായി കാണുന്നത്. ആ അനുഭവം വെളിപ്പെടുത്തുകയാണ് ഷാഹിദ് കപൂർ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു വലിയ മുറിയിൽ രണ്ട് സോഫകളിൽ ഇരുന്നാണ് ഇരുവരും ആദ്യമായി സംസാരിച്ച് തുങ്ങിയത് . 15 മിനിറ്റ് പോലും ഈ കൂടിക്കഴ്‍ച നീണ്ടു നിൽക്കില്ലെന്നാണ് ആദ്യം വിചാരിച്ചത്. മനോഹരമായ കൂടിക്കാഴ്ചയായിരുന്നു എന്നാണ് ഷാഹിദ് പറയുന്നത്. ബോളിവുഡ് സിനിമ പശ്ചാത്തലമില്ലാത്ത മിറയ്ക്ക് വിവാഹം കഴിക്കുമ്പോൾ പ്രയാം 21 ായിരുന്നു. പരസ്പരം അറിയുന്നതിനെ കുറിച്ചായിരുന്നു ആദ്യ സംഭാഷണം. മറ്റുള്ളവർ എന്ത് പറയും എന്ത് ചിന്തിക്കുമെന്ന് ഒരിക്കൽ പോലും മിറ ചിന്തിച്ചിരുന്നില്ല.

  പ്രായവ്യത്യാസം

പ്രായവ്യത്യാസത്തിനെ കുറിച്ചായിരുന്നു മിറയോട് ആദ്യം ചോദിച്ചത്. നിങ്ങളെക്കാൾ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം. എന്നാൽ ഇതിന് ഉത്തരമായി മറ്റൊരു മറു ചോദ്യമായിരുന്നു മിറ തിരികെ ചോദിച്ചത്.നിങ്ങളേക്കാൾ പ്രായം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്- ഷാഹിദ് കപൂർ അഭിമുഖത്തിൽ പറഞ്ഞു. താരജാഡയില്ലാത്ത സാധാരണ ജീവിതമാണ് മിറയുടേത്. ബോളിവുഡിന്റെ തിളക്കമൊന്നും മിറയെ ബാധിച്ചിട്ടില്ല. ഇതു തന്നെയായിരുന്നു ഷാഹിദിനെ മിറയിലേയ്ക്ക് ആകാർഷിച്ച ഘടകവും.

രണ്ട് മക്കൾ

ഷാഹിദ്-മിറ ദമ്പതിമാർക്ക് മിഷ, സെയ്ൻ കപൂർ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മികച്ച അഭിനേതാവ് മാത്രമല്ല നല്ലെരു കുടുംബനാഥനും കൂടിയാണ് ഷാഹിദ് സിനിമയിലെ തിരക്കുകൾക്കിടയിലും മിറക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കാറുണ്ട്. ഇവരുടെ അവധി ആഘോഷ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാണ്. കൃത്യമായ നിലപാടുള്ള വ്യക്തിയാണ് മിറ. ഇത് കൃത്യമായി തുറന്ന് പറയുകയും ചെയ്യാറുണ്ട്. മിറയുടെ പല നിലപാടുകളും ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകാറുണ്ട്.

More from Filmibeat

Read more about: shahid kapoor മിറ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X