കരീനയോ പ്രിയങ്കയോ? ആദ്യം ഇവരിൽ ആരെ മറക്കും... ഷാഹിദിന്റെ മറുപടി വൈറലാകുന്നു..
ഒരു കാലത്ത് ഷാഹിദ് കപൂർ ബോളിവുഡ് ഗോസിപ്പ് കോളത്തിലെ നിറസാന്നിധ്യമായിരുന്നു.
ചില താരങ്ങൾക്ക് വർഷങ്ങൾ എത്ര കഴിഞഞാലും പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാകില്ല. അന്നും ഇന്നും ഒരു പോലെയായിരിക്കും. ബോളിവുഡിലെ യങ് ആന്റ് ക്യൂട്ട് താരമാണ് ഷാഹിദ് കപൂർ. ബോളിവുഡിലെ ചേക്ലേറ്റ് ബോയ് എന്നാണ് ഷാഹിദിനെ അറിയപ്പെടുന്നത്. 2003 മുതലാണ് ഷാഹിദ് സിനിമയിൽ സജീവമാകുന്നത്. അന്ന എങ്ങനെയായിരുന്നോ ഇന്നും അതു പോലെ തന്നെയാണ്.
ഒരു കാലത്ത് ഷാഹിദ് കപൂർ ബോളിവുഡ് ഗോസിപ്പ് കോളത്തിലെ നിറസാന്നിധ്യമായിരുന്നു. കരീന കപൂർ, പ്രിയങ്ക ചോപ്ര എന്നിവരുമായുളള പ്രണയവും പ്രണയ തകർച്ചയുമെല്ലാ ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളത്തിലെ സ്ഥിരം ചർച്ച വിഷയമായിരുന്നു. പ്രണയ തകർട്ടകൾ ഷാഹിദിന് മാനസ്സികമായി ഒരുപാട് തളർത്തിയിരുന്നു. സാധാരണ ഗതിയിൽ ബ്രേക്കപ്പായാൽ താരങ്ങൾ തന്ഡറെ പ്രണയനിയെ കുറിച്ചോ പ്രണയിതാവിനെ കുറിച്ചോ ഒര് അക്ഷരം പോലും മിണ്ടാൻ തയ്യാറാകാറില്ല. ഇവിടെ ഷാഹിദ് വ്യത്യസ്തനായിരിക്കുകയാണ. കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിൽ എത്തിയപ്പേഴാണ് തന്റെ മുൻ പ്രണയിനികളെ കുറിച്ച് താരം സംസാരിച്ചത്. പ്രണയവും പ്രണയ തകർച്ചയുമൊക്കെ സംസാര വിഷയമായിരുന്നു.

ഇഷാനും ഷാഹിദും
കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിലായിരുന്നു ഇഷാൻ ഖട്ടറും ഷാഹിദ് കപൂറും അതിഥിയായി എത്തിയത്. ഈ പ്രോഗ്രമിലായിരുന്നു കരിനയും പ്രിയങ്ക യും ചർച്ച വിഷയമായത്. സാധരണ ഗതിയിൽ പ്രണയ തകർച്ചയ്ക്ക് ശേഷം പഴയ ബന്ധത്തെ കുറിച്ചും അവരുമായി ബന്ധപ്പെട്ടുളള ഒരു കാര്യവും പൊതു വേദിയിൽ ചർച്ച ചെയ്യാറില്ല. പ്രണയ തകർച്ചയ്ക്കുണ്ടായ യഥാർഥ കാരണം പോലും ഇവർ വ്യക്തമാക്കാറില്ല. എന്നാൽ ഇതിൽ നിന്ന് അൽപം വ്യത്യസ്ത പുലർത്തുകയാണ് ഷാഹിദ്.

മറക്കാൻ ആഗ്രഹിക്കുന്നതാരെ?
മുൻ കാമുകിമാരിൽ പ്രിയങ്കയെയാണോ കരീനയെയാണോ മറക്കാൻ ആഗ്രഹിക്കുന്നത് എന്ന് കരൺ ജോഹർ ചാറ്റ് ഷോയിൽ ചോദിച്ചിരുന്നു. എന്നാൽ ഇതിന് അൽപം പോലും ചിന്തിക്കാതെ താരം മറുപടി നൽകി. രണ്ട് ബന്ധങ്ങളും താൻ മറക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. കാരണം രണ്ട് റിലേഷനിൽ നിന്നും ഒരു പാഠ താൻ പഠിച്ചും. അന്നുണ്ടായ ആ അനുഭവങ്ങളാണ് ഇന്ന് എന്നെ ഈ നിലയിൽ എത്തിച്ചതെന്നും താരം പറഞ്ഞു.

ഏറെ നാൾ നീണ്ടു നിന്ന പ്രണയം
പ്രണയവും ബ്രേക്കപ്പുമൊക്കെ ബോളിവുഡിൽ സ്ഥിരം സംഭവമാണ്. അധികം ആരും ബ്രേക്കപ്പിനെ കുറിച്ചോർത്ത് ദുഃഖിക്കാറില്ല. എന്നാൽ പ്രണയ തകർച്ചയിൽ ഏറ്റവുമധികം ദുഃഖിക്കപ്പെട്ട താരമായിരുന്നു ഷാഹിദ്. കരീന കപൂറുമായിട്ടുള്ള പ്രണയം ഏറെ നാൾ നീണ്ടു നിന്നിരുന്നു. എന്നാൽ പ്രിയങ്ക ചേപ്രയുമായുലളള പ്രണയം അങ്ങനെയായിരുന്നില്ലെന്നും ഷാഹിദ് ചാറ്റ് ഷോയിലൂടെ വെളിപ്പെടുത്തി.

മികച്ച നടി
പ്രിയങ്കയാണോ കരീനയാണോ നല്ല നടിയെന്ന ചോദ്യത്തിനും വളറെ ജനുവനായിട്ടുളള ഉത്തരമായിരുന്നു താരം നൽകിയത്. അധികം താരങ്ങൾ ചാറ്റ് ഷോയിൽ ഇത്തരം ചോദ്യങ്ങൾ വന്നാലും താരങ്ങൾ ഒഴിഞ്ഞു മാറുകയാണ് പതിവ്. എന്നാൽ കരൺ ജോഹറിന്റെ ഈ ചോദ്യത്തിന് ഷാഹിദ് മികച്ച ഉത്തരമായിരുന്നു നൽകിയത്. കഴിവുളള നടിയാണ് കരീന. ആത്മാർഥയും കഠിനാധ്വാനിയായ നടിയാണ് പ്രിയങ്ക എന്നും ഷാഹിദ് പറഞ്ഞു,


Click it and Unblock the Notifications











