»   » നല്ല ഭര്‍ത്താവായി ഷാഹിദ് കപൂര്‍, ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

നല്ല ഭര്‍ത്താവായി ഷാഹിദ് കപൂര്‍, ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

Posted By: Dhyuthi
Subscribe to Filmibeat Malayalam

കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം ഷാഹിദ് കപൂറും ഭാര്യ മീര രാജ്പുത്തും. ഷാഹിദാവട്ടെ ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്.

സെപ്തംബര്‍ പകുതിയോടെ ഷാഹിദ്- മീര ദമ്പതികളുടെ ആദ്യത്തെ കുഞ്ഞും ഇരുവരുടേയും സന്തോഷത്തില്‍ പങ്കുചേരാനെത്തും.

ഭാര്യയ്‌ക്കൊപ്പം

ഗര്‍ഭിണിയായിരിക്കെ ഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്ന നല്ല ഭര്‍ത്താവാകാനുള്ള ശ്രമത്തിലാണ് ഷാഹിദ്. ഇതിനുള്ള തെളിവാണ് ഉഡ്ത പഞ്ചാബ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍.

ബെസ്റ്റ് മൊമന്റ്‌സ്

മൊമന്റ്‌സ് എന്ന തലക്കെട്ടോടെയാണ് മീരയുടെ വയറില്‍ തല ചാരിയിരിക്കുന്ന ഷാഹിദിന്റെ ചിത്രം പോസ്റ്റ്് ചെയ്തിട്ടുള്ളത്.

വിവാഹം കഴിഞ്ഞത്

35കാരനായ ഷാഹിദ് കഴിഞ്ഞ ജൂലൈയിലാണ് 22 കാരിയായ മീര രാജ്പുത്തിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രായവ്യത്യാസം ബോളിവുഡില്‍ ചര്‍ച്ചയായിരുന്നു. ദില്ലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു മീര.

വിവാഹ സമ്മാനം ചര്‍ച്ചയായി

മീര രാജ്പുത്തിന് 23 ലക്ഷം രൂപ വിലയുള്ള വജ്രമോതിരം വിവാഹസമ്മാനമായി നല്‍കിയത് ബോളിവുഡില്‍ ചര്‍ച്ചയായിരുന്നു. മതസംഘടനയായ രാധാ സവോമി സത്സംഗ് ബേയസിന്റെ കൂട്ടായ്മയിലൂടെയുള്ള പരിചയമാണ് ഇരുവരെയും വിവാഹത്തിലെത്തിച്ചത്.

പുതിയ ചിത്രം

കങ്കണയ്‌ക്കും സെയ്ഫ് അലി ഖാനുമൊപ്പം അഭിനയിക്കുന്ന വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന റങ്കൂണ്‍ എന്ന ചിത്രമാണ് ഷാഹിദിന്റേതായി അടുത്ത് പുറത്തിറങ്ങാനുള്ളത്.

English summary
Bolly wood's chocolate star Shahid Kapoor shares special moments with wife Mira Rajput.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam