»   » ഷാഹിദിന്റെ പ്ലാനിങ് ഒന്നും നടന്നില്ല, മകള്‍ മിഷയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു!

ഷാഹിദിന്റെ പ്ലാനിങ് ഒന്നും നടന്നില്ല, മകള്‍ മിഷയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

ഷാഹിദ് കപൂര്‍ തന്റെ ആദ്യത്തെ കുഞ്ഞിന്റെ ഫോട്ടോ പുറത്ത് വിട്ടു. ഭാര്യ മീര രാജ്പുത് കുഞ്ഞിനെ കെട്ടിപിടിച്ച് ചുംബിക്കുന്ന ചിത്രമാണ് ഷാഹിദ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. മിഷ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

കുറച്ച് ദിവസം മുമ്പ് ഷാഹിദ് കുഞ്ഞിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഷാഹിദ് പറഞ്ഞിരുന്നു. ആ ഒരു ദിവസത്തിന് വേണ്ടി താന്‍ കാത്തിരിക്കുകയാണ്. ചിലപ്പോള്‍ ഈ മാസം തന്നെ ഷെയര്‍ ചെയ്യും. അല്ലെങ്കില്‍ കുഞ്ഞിന്റെ ജന്മദിനത്തിലായിരിക്കും.

misha-shahid

എന്നാല്‍ ഷാഹിദ് മുമ്പ് പ്ലാന്‍ ചെയ്തതെല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു മിഷയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകുകെയും ചെയ്തു.

പുറത്തിറങ്ങാനിരിക്കുന്ന റംഗൂണ്‍ എന്ന ചിത്രത്തില്‍ ഷാഹിദ് കപൂര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കങ്കണ റോണതും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Shahid Kapoor Shares The FIRST Complete Picture Of Baby Misha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam