ക്രിക്കറ്റ് ബാറ്റുമായി ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങി ഷാഹിദ്! ആവേശത്തോടെ ആരാധകർ
ബോളിവുഡ് ബോക്സോഫീസിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു കബീർ സിങ്. ചിത്രത്തിൽ കബീർ സിങ്ങായി എത്തിയത് ഷാഹിദ് കപൂറായിരുന്നു. താരത്തിന്റെ കരിയറിലെ തന്നെ മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. കബീർ സിങ്ങിന്റെ വിജയത്തിനു ശേഷം അടുത്ത ചിത്രത്തിനായി തയ്യാറെടുക്കുകയാണ് താരം. തെലുങ്ക് ചിത്രമായ ജേഴ്സിയുടെ ഹിന്ദി പതിപ്പിലാണ് ഷാഹിദ് കപൂർ എത്തുന്നത്. ചിത്രത്തിൽ ക്രിക്കറ്റ് താരമായിട്ടാണ് ഷാഹിദ് എത്തുന്നത്. ഇതിനു വേണ്ടിയുളള തയ്യാറെടുപ്പിലാണ് താരം.

ബാറ്റും പിടിച്ച് ക്രിക്കറ്റ് വേഷത്തിൽ നിൽക്കുന്ന ഷാഹിദിന്റെ ചിത്രങ്ങൾ ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാണ്. ചിത്രത്തിന് വേണ്ടിയുള്ള ക്രിക്കറ്റ് പരിശീലനത്തിനിടെ പകർത്തിയ ചിത്രമാണിത്. ഷാഹിദിന്റെ പുതിയ ചിത്രം പ്രേക്ഷകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ ചിത്രത്തിന് ലഭിക്കുന്നത്. ജേഴ്സ് എന്ന ചിത്രം വളരെ പ്രചോദനം നൽകിയെന്നും അതു കൊണ്ടാണ് സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും ഷാഹിദ് കൂപൂർ പറയുന്നു.
ഗൗതം തിന്നാനൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അല്ലു അരവിന്ദ്, അമൻ ഗിൽ , ദിൽ രാജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2020 ആഗസ്റ്റിലാകും ചിത്രം തിയേറ്ററുകളിൽ എത്തുക.അതേ സമയം ജേഴ്സ് മുൻപ് ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റം ചെയ്തിരുന്നു. ഇത് ചിത്രത്തെ മോശമായ രീതിയിൽ ബാധിക്കുമെന്നുളള കമന്റുകൾ ഉയരുന്നുണ്ട്.


Click it and Unblock the Notifications