ഷാഹിദ് കപൂറിന്റെ പ്രസം​ഗം ഇഷ്ടപ്പെട്ടില്ല... ഭാര്യ ഇറങ്ങിപ്പോയി, പ്രതികാരമായി നടിയെ ഹ​ഗ് ചെയ്ത് താരം!

ഒരുപാട് പെൺകുട്ടികളുടെ ആരാധന പാത്രമായിരുന്നു ബോളിവുഡ് നടൻ ഷാഹിദ് കപൂർ. പെട്ടന്നൊരു സുപ്രഭാതത്തിൽ ഡൽഹി സ്വദേശിനിയായ പെൺകുട്ടി മീറ രാജ്പുത്തിനെ താൻ വിവാഹം ചെയ്യാൻ പോവുകയാണെന്ന് ഷാഹിദ് അറിയിച്ചപ്പോൾ പെൺകുട്ടികൾ എല്ലാം നിരാശരായി. ഇന്ന് ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾസിൽ ഒന്നാണ് ഷാഹിദും മീറയും.

13 വയസിന്റെ വ്യത്യാസം ഷാഹിദുമായി മീറയ്ക്കുണ്ട്. പലർക്കും അത്ഭുതമാണ് ഇരുവരും എങ്ങനെ ഇത്രത്തോളം കെമിസ്ട്രിയോടെ ജീവിക്കുന്നുവെന്നത്. എല്ലാവരും എപ്പോഴും ആകാംഷയോടെ നോക്കുന്ന ​ദമ്പതികൾ കൂടിയാണ് ഇരുവരും. മിഷ കപൂർ, സെയ്ൻ കപൂർ എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളും ഇരുവർക്കുമുണ്ട്.

Shahid Kapoor

അടുത്തിടെ ഷാഹിദ് കപൂറിന്റെ ഭാര്യ മീര രാജ്പുത്തിന്റേയും ഷാഹിദ് കപൂറിന്റേയും ഒരു വീ‍ഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഷാഹിദ് തന്റെ ഒരു സിനിമയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വാതോരാതെ സംസാരിക്കുന്നത് കാണാം.

തന്റെ പ്രോജക്റ്റിനെക്കുറിച്ച് താരം ആവേശത്തോടെയും സന്തോഷത്തോടെയും പറയുമ്പോൾ ഭാര്യ മീറ കേൾക്കാൻ താൽപര്യമില്ലാതെ അലസത കാണിച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാം. ശേഷം ഷാഹിദ് പ്രസം​ഗിച്ചുകൊണ്ടിരിക്കെ അതിന്റെ പരിസരത്തേക്ക് വന്ന സംവിധായകൻ ഇംതിയാസ് അലിയെ ആലിംഗനത്തോടെ മീറ സ്വീകരിച്ച് സംസാരിച്ചു. അപ്പോഴും ഷാഹിദ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

പക്ഷെ തന്റെ ഭാര്യ സംവിധായകൻ ഇംതിയാസ് അലിയെ ഹ​ഗ് ചെയ്തത് ഷാഹിദ് ശ്ര​​​​ദ്ധിച്ചു. പക്ഷെ മാധ്യമങ്ങൾ നിൽക്കുന്നതിനാൽ ഇഷ്ടക്കേട് പ്രകടിപ്പിച്ചില്ല. പിന്നീട് ഷാഹിദ് ഭാര്യ മീറയോട് സംഭവത്തിൽ മധുരപ്രതികാരം ചെയ്തു. മീറ നിൽക്കെ വേദിയിലേക്ക് വന്ന നടി വാണി കപൂറിനെ ഷാഹിദ് ഓടിച്ചെന്ന് കെട്ടിപിടിച്ച് സംസാരിച്ചു.

ഇതും മീരയെ അസൂയപ്പെടുത്തി. ഭർത്താവിന്റെ പ്രവൃത്തിയിൽ മീറയ്ക്കുള്ള നിരാശ അവളുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. താനും ഭാര്യയും തമ്മിലുള്ള 13 വർഷത്തെ പ്രായവ്യത്യാസം പരി​ഗണിച്ച് താൻ ഒരു കുട്ടിയെപ്പോലെയാണ് ഭാര്യ മീറയെ പരിചരിച്ചിരുന്നതെന്ന് ഷാഹിദ് കോഫി വിത്ത് കരണിൽ വെളിപ്പെടുത്തിയിരുന്നു.

ഷാഹിദ് കപൂർ

'ഞങ്ങൾ വിവാഹിതരായപ്പോൾ. എനിക്ക് 34 വയസായിരുന്നു. അവൾക്ക് 20 വയസ്. അതിനാൽ എനിക്ക് ഇതിനെ വളരെ വ്യത്യസ്തമായി സമീപിക്കേണ്ടിവന്നു. അവൾക്ക് പരിചരണം ആവശ്യമാണ്. അവൾ ജീവിതത്തിൽ എല്ലാം ഉപേക്ഷിച്ച് ബോംബെയിൽ എത്തിയതാണ്. എന്റെ സ്‌പേസിൽ വന്ന് അവൾ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു. വിവാഹമെന്നാല്‍ എല്ലാവരെയും സംബന്ധിച്ച് ശരീരത്തിന് പുറത്ത് കടന്നിട്ടുള്ളത് പോലൊരു അനുഭവം വരെ ആയേക്കാം.'

'എനിക്ക് പക്ഷെ വിവാഹം ലളിതമായ സംഗതിയായിരുന്നു. എനിക്ക് കൃത്യമായും രണ്ട് വശങ്ങളുണ്ട്. ഒന്ന് ഒരു നടനെന്ന നിലയില്‍ ആളുകള്‍ നോക്കിക്കാണുന്ന താരശോഭയുള്ള ഒരു വശം. രണ്ട് ഒതുങ്ങിക്കൂടിയ പ്രകൃതവും ആത്മീയതയുമൊക്കെയുള്ള മറ്റൊരു വശം. ഞാൻ ആഴത്തില്‍ വിശ്വാസങ്ങളുള്ളൊരു ആളാണ്. വെജിറ്റേറിയനാണ്. മദ്യപിക്കില്ല.'

'ഇതെല്ലാം മനസിലാക്കുന്നൊരാളെ കണ്ടെത്തല്‍ വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു. ഞാൻ ശരിക്കും പാടുപെട്ടു എന്ന് തന്നെ പറയാം. മുപ്പത്തിനാല് വയസായിരുന്നു അന്നെനിക്ക്. പത്ത് വര്‍ഷത്തോളമായി ഞാൻ തനിയെ ആയിരുന്നു ജീവിച്ചിരുന്നത്. സെറ്റില്‍ ആകാൻ എല്ലാംകൊണ്ടും തയ്യാറായി നില്‍ക്കുകയായിരുന്നു' എന്നാണ് ഷാ​ഹി​ദ് പറഞ്ഞത്.

2022 ജൂലൈ 7ന് ഷാഹിദും മിറയും ഏഴാം വിവാ​ഹ വാർഷികം ആഘോഷിച്ചു. 2016ല്‍ ആയിരുന്നു ഷാഹിദ് കപൂറിന്റെയും മീറ രാജ്പുത്തിന്റേയും വിവാഹം. മോഡലായി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചാണ് ഷാഹിദ് സിനിമയിലേക്കെത്തുന്നത്. 2003ലാണ് ഷാഹിദ് നായകനായ ആദ്യ സിനിമ പുറത്തിറങ്ങുന്നത്. ആദ്യം ചിത്രമായ ഇഷ്‌ക് വിസ്‌കിലൂടെ ബോളിവുഡിന്റെ ശ്രദ്ധ നേടാന്‍ ഷാഹിദിന് കഴിഞ്ഞു.

പിന്നീട് നടി കരീന കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. ബോളിവുഡ് വന്‍ ചര്‍ച്ചയായ പ്രണയത്തിന് മൂന്ന് വര്‍ഷക്കാലം മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. പിന്നീടാണ് മിറയുമായുള്ള വിവാഹം.

Read more about: shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X