ഒന്നിനും താന്‍ ഉത്തരം പറയേണ്ടതില്ലെന്ന് ഷാഹിദ്
അറുപത് ദിവസത്തെ ചിത്രീകരണവും കഴിഞ്ഞ് ടൊറന്റോയില്‍ നിന്നും തിരിച്ച് ഇന്ത്യയിലെത്തിയപ്പോള്‍ പകച്ചുപോകന്ന സത്യങ്ങളെയാണ് ഷാഹിദ് കപൂര്‍ അഭിമുഖീകരിച്ചത്.
കാമുകി കരീന കപൂര്‍ സെയ്‌ഫ് അലിഖാനുമൊത്ത് കറങ്ങിനടക്കുന്ന ഗോസിപ്പുകള്‍. കാര്യം സത്യമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഷാഹിദ് വീണ്ടും ഉള്ളുതുറന്ന് കരീനയോടുള്ള തന്റെ സ്‌നേഹം പ്രകടമാക്കി. തിരിച്ചുവന്നാല്‍ വീണ്ടും താന്‍ കരീനയെ സ്വീകരിയ്‌ക്കുമെന്ന് ഷാഹിദ് വ്യക്തമാക്കി.
എന്നാല്‍ അപകടം മണത്തതുകൊണ്ടോ എന്തോ സെയ്‌ഫ് എല്ലാവരും പ്രതീക്ഷിച്ചതിലും വേഗത്തില്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് ഗോസിപ്പുകള്‍ക്ക് വിരാമമിട്ടു. കരീനയുടെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രണയവാര്‍ത്ത സെയ്‌ഫ് സമ്മതച്ചത്.
ഇതോടെ ഈ ബന്ധത്തില്‍ ഷാഹിദിന് ബാക്കിയുണ്ടായിരന്ന പ്രതീക്ഷയും അവസാനിച്ചു. കാര്യങ്ങളെല്ലാം വേദനിപ്പിയ്‌ക്കുന്നതാണെങ്കിലും തന്റെ കരിയറുമായി മുന്നോട്ടുപോകാനാണ് ഷാഹിദിന്റെ തീരുമാനം. പുതിയതായി പുറത്തുവരാനുള്ള ചിത്രത്തില്‍ സകല പ്രതീക്ഷയും അര്‍പ്പിച്ച് ഇരിയ്‌ക്കുകയാണത്രേ ഈ താരം.
ഇപ്പോള്‍ സംഭവിച്ചതൊന്നിനും താന്‍ ഉത്തരം പറയേണ്ടതില്ലെന്നാണ് ഷാഹിദ് പറയുന്നത്. വിദേശത്തായിരുന്നപ്പോള്‍ വീടും ഭക്ഷണവും സൗഹൃദങ്ങളും ഉള്‍പ്പെടെ എല്ലാം തനിയ്‌ക്ക് വല്ലാതെ മിസ് ചെയ്‌തെന്നും ഷാഹിദ് പറയുന്നു. വ്യക്തിബന്ധങ്ങളെക്കുറിച്ച് ഞാന്‍ എപ്പോഴും ജാഗ്രത പാലിക്കാറുണ്ട്. ഒന്നിലും സങ്കടപ്പെടുന്നില്ല. എല്ലാം സംഭവിക്കേണ്ടതായിരുന്നു- ഷാഹിദ് പറയുന്നു.
ഇരുപത്തിയാറുകാരനായ തനിയ്‌ക്ക് ഭാര്യയും കുട്ടികളുമൊന്നുമില്ലെന്നും അതുകൊണ്ടുതന്നെ നല്ല ചിത്രങ്ങള്‍ തേടിവരുന്നതുവരുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും ഷാഹിദ് പറയുന്നു.


Click it and Unblock the Notifications