»   » ഷാഹിദ് കപൂറിനെ നിയന്ത്രിക്കുന്നത് ഭാര്യ മിറയാണെന്ന്, ഭാര്യയെ പേടിയാണെന്ന് പറഞ്ഞാല്‍ പോരെ!

ഷാഹിദ് കപൂറിനെ നിയന്ത്രിക്കുന്നത് ഭാര്യ മിറയാണെന്ന്, ഭാര്യയെ പേടിയാണെന്ന് പറഞ്ഞാല്‍ പോരെ!

Posted By:
Subscribe to Filmibeat Malayalam

തുറന്നു പറയാന്‍ ഷാഹിദിന് ഒരു മടിയും ഇല്ല, പിന്നെ പറയുമ്പോള്‍ ഇത്തിരി വളച്ചൊടിച്ച് പറയുന്നതാണ് അതിന്റെ ഒരു സ്‌റ്റൈല്‍.അല്ലെങ്കിലും സത്യങ്ങള്‍ അങ്ങനെ നേരെ പറയാമോ?

എന്നെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് ഭാര്യയാണെന്ന് ഷാഹിദ് തുറന്നു പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോഴാകും ചിന്തിച്ചത് ഷാഹിദിന് ഇനി ബിപി(ഭാര്യയെ പേടി) ആണെന്നു വിചാരിക്കുമോ എന്ന്. അപ്പോള്‍ കുറച്ച് മാറ്റി പറഞ്ഞു. മിറ എന്നെയും ഞാന്‍അവളേയും നിയന്ത്രിക്കാറുണ്ട് എന്ന്. എന്ത് പറഞ്ഞാലും ഉദ്ദേശിച്ചത് ഉന്നു തന്ന.

shahid

2015 ജൂലൈ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. ബോളിവുഡില്‍ തിളങ്ങി നിന്ന ഷാഹിദ് വിവാഹിതനാക്കാന്‍ പോകുന്ന എന്ന വാര്‍ത്ത കേട്ടപ്പോള്‍ തകര്‍ന്നു പോയ സുന്ദരിമാര്‍ ഒരുപാടുണ്ടായിരുന്നു.

ഷാഹിദിന്റെ സിനിമകള്‍ കാണുക മാത്രമല്ല നായികമാരെ വിളിച്ച് അഭിനന്ദിക്കുന്നതിനും മിറക്കു മടിയില്ല. ഷാഹിദും ആലിയ ഭട്ടും അഭിനയിച്ച ശാന്ദാര്‍ എന്ന ചിത്രത്തിലെ പാട്ട് പുറത്തിറങ്ങിയപ്പോള്‍ ആലിയയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.

English summary
I'm Totally Controlled by My Wife;Shahid Kapoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam