ഇഷ അംബാനിയെ അനുഗ്രഹിക്കാനായി താരനിര ഒന്നടങ്കമെത്തുന്നു! ഷാരൂഖും ഗൗരിയും ഉദയ്പൂരില്‍! ചിത്രം വൈറല്‍!
താരങ്ങളെല്ലാം വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഒന്നിന് പുറകെ ഒന്നൊന്നായി താരവിവാഹങ്ങള്‍ അരങ്ങേറുന്ന സമയം കൂടിയാണിത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമാലോകവും ആരാധകരും ഒരുപോലെ കൊണ്ടാടാറുണ്ട് ഇത്തരം വിവാഹങ്ങള്‍. താരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകളെല്ലാം വൈറലായി മാറാറുണ്ട്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകളായ ഇഷയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ആരാധ്യ, പ്രിയങ്ക ചോപ്ര, നിക്ക് ജോനസ് ജാന്‍വി കപൂര്‍, ഷാരൂഖ് ഖാന്‍, ഭാര്യ ഗൗരി തുടങ്ങി ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ഇഷ അംബാനിയെ കാണാനായി എത്തിയിരുന്നു.

ഡിസംബര്‍ 12നാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളിലേക്കാണ് താരങ്ങളെത്തിയത്യ വ്യവസായ പ്രമുഖന്റെ മകളെ അനുഗ്രഹിക്കാനായി പ്രമുഖരെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ഉദയ്പൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും എത്തിയിട്ടുണ്ട്. ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
കാത്തിരുന്നവര്‍ക്ക് നേരെ കൈയ്യുയര്‍ത്തി നടന്നുനീങ്ങുന്ന ഷാരൂഖിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സകുടുംബമായാണ് പല താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ഇപ്പോള്‍ പുരോഗമിച്ച് വരികയാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.


Click it and Unblock the Notifications