അമിതാഭ് ബച്ചന്റെ വീട്ടിലെ ആഘോഷത്തിനിടയില്‍ വലിയ അപകടം! രക്ഷകനായത് ഷാരൂഖ് ഖാന്‍!

ദീപാവലി ആഘോഷത്തിനായി സിനിമാലോകവും മുന്നിലുണ്ടായിരുന്നു. ആരാധകര്‍ക്ക് ആശംസ അറിയിച്ചും പുതിയ സിനിമയുടെ ട്രെയിലറും ടീസറുമൊക്കെ പങ്കുവെച്ചും താരങ്ങള്‍ എത്തിയിരുന്നു. ബോളിവുഡ് സിനിമാലോകത്തും ദീപാവലി വലിയ ആഘോഷമായിരുന്നു. അമിതാഭ് ബച്ചനായിരുന്നു സഹപ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയൊരുക്കിയത്. അദ്ദേഹത്തിന്റെ അതിഥികളായെത്തിയവരില്‍ മലയാളത്തിന്റെ സ്വന്തം താരപുത്രനായ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയുമുണ്ടായിരുന്നു. ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, കജോള്‍, കരീന കപൂര്‍, വിരാട് കോലി, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരുടെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

അമിതാഭ് ബച്ചന്റെ വീട്ടില്‍ നടത്തിയ പാര്‍ട്ടിക്കിടയില്‍ വലിയൊരു അപകടമുണ്ടായെന്നും ഷാരൂഖ് ഖാനാണ് രക്ഷകനായതെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍ദുരന്തമാണ് ഒഴിവായത്. ഐശ്വര്യ റായിയുടെ മാനേജറായ അര്‍ച്ചന സദാനന്ദിന്റെ മാനേജറുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഇത് കണ്ട ഷാരൂഖ് ഖാന്‍ ഓടിയെത്തുകയും തീ അണയ്ക്കുകയുമായിരുന്നു. അര്‍ച്ചനയുടെ അടുത്തായി മകളും നില്‍ക്കുന്നുണ്ടായിരുന്നു.

 aishwarya rai

20 വര്‍ഷമായി ഐശ്വര്യ റായിയയുടെ സന്തതസഹചാരിയായി ഒപ്പമുണ്ട് അര്‍ച്ചന. പതിനഞ്ച് ശതമാനത്തോളം പൊള്ളലേറ്റ അര്‍ച്ചന ആശുപത്രിയിലാണ്. അണുബാധയത്തെത്തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. അതിഥികളില്‍ പലരും പിരിഞ്ഞുപോയപ്പോഴായിരുന്നു ഈ അപകടം. വസ്ത്രത്തിലേക്ക് തീ പടര്‍ന്നിരുന്നുവെന്നും എങ്ങനെയൊക്കെയോ രക്ഷപ്പെടുകയായിരുന്നുവെന്നും വ്യക്തമാക്കി നേരത്തെ മറ്റൊരു താരവും എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X