മന്നത്ത് മനോഹരമായിരിക്കുന്നതിന് പിന്നില്‍ ഗൗരിയാണ്! ഭാര്യയെക്കുറിച്ച് വാചാലനായി ഷാരൂഖ് ഖാന്‍!
മന്നത്ത് മനോഹരമായിരിക്കുന്നതിന് പിന്നില്‍ ഗൗരിയാണ്! ഭാര്യയെക്കുറിച്ച് വാചാലനായി ഷാരൂഖ് ഖാന്‍ ബോളിവുഡ് സിനിമയുടെ പ്രിയപ്പെട്ട താരമാണ് ഷാരൂഖ് ഖാന്‍. കിങ് ഖാനെന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് അദ്ദേഹം എത്താറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കിങ് ഖാന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഭാര്യ ഗൗരി ഖാനെക്കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. ഭാര്യയുടേയും മക്കളുടേയും വിശേഷങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം തുറന്നുപറയാറുണ്ട്. പുതിയ പോസ്റ്റിലും ഗൗരി തന്നെയാണ് താരം. അതീവ സുന്ദരിയായാണ് ഗൗരി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ഫാഷന്‍ മാഗസിനായ വോഗിന് വേണ്ടി നടട്ടിയ ഗൗരിയുടെ ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കറുപ്പില്‍ അതീവ സുന്ദരിയായാണ് ഗൗരി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ വീട്ടില്‍ പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ലെന്നും മന്നത്തിനെ ഇത്രയും മനോഹരമാക്കി നിലനിര്‍ത്തുന്നതിന് പിന്നിലെ പ്രധാന കാരണം ഗൗരിയുടേതാണെന്നും ആ ക്രഡിറ്റ് ഭാര്യയ്ക്ക് നല്‍കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

സുഹാനയ്ക്കും ആര്യനുമൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായും അടുത്തിടെ ഇവരെത്തിയിരുന്നു. ഗൗരിയുടെ പുതിയ ഫോട്ടോയും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മകളുടെ സിനിമാപ്രവേശത്തില്‍ അതീവ സന്തുഷ്ടരാണ് തങ്ങളെന്ന് നേരത്തെ പറഞ്ഞിരുന്നു. ഗൗരിയുടെ പിന്തുണയെക്കുറിച്ച് ഷാരൂഖ് എല്ലായപ്പോഴും വാചാലനാവാറുണ്ട്. ഖുശ്ബു ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളായി എത്തിയത്.


Click it and Unblock the Notifications











