ഞാനൊരു മുസ്ലീമാണ്, എന്റെ ഭാര്യ ഹിന്ദുവും എന്റെ മക്കൾ ഹിന്ദുസ്ഥാനുമാണെന്ന് ഷാരുഖ് ഖാന്‍
മതത്തിന്റെ പേരില്‍ രാജ്യത്ത് വലിയ പ്രതിഷേധങ്ങളും പ്രശ്‌നങ്ങളും അരങ്ങേറുന്നതിനിടെ തന്റെ നിലാപാടുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് കിങ് ഷാരൂഖ് ഖാന്‍. ഒരു ഡാന്‍സ് റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. പരിപാടിയ്ക്കിടെ നടത്തിയ സംഭാഷണത്തിനിടെയാണ് മതത്തെ കുറിച്ച് തന്റെ വീട്ടില്‍ സംസാരിക്കാറില്ലെന്ന് ഷാരുഖ് പറഞ്ഞത്.
ഹിന്ദു മുസ്ലിം വ്യത്യാസങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഞാനൊരു മുസ്ലീമാണ്. എന്റെ ഭാര്യ ഹിന്ദും, എന്റെ കുട്ടികള്‍ ഹിന്ദുസ്ഥാനുമാണ്. സ്‌കൂളില്‍ അവര്‍ക്ക് മതം ഏതാണെന്ന് പൂരിപ്പിക്കേണ്ട കോളമുണ്ടായിരുന്നു. അന്ന് എന്നോട് മകള്‍ ചോദിച്ചു നമ്മള്‍ ഏതാണ് മതമെന്ന്? ഞാന്‍ ആ കോളത്തില്‍ ഞങ്ങള്‍ക്ക് മതമില്ലെന്നും ഞങ്ങള്‍ ഇന്ത്യക്കാരാണെന്നും എഴുതി.



Click it and Unblock the Notifications