»   » പ്രമുഖ നടന്മാര്‍ക്കിടയില്‍ വര്‍ഷങ്ങളായി ശീതയുദ്ധമായിരുന്നു, കാരണം കേട്ടാല്‍ ആരും ചിരിച്ചു പോവും!!!

പ്രമുഖ നടന്മാര്‍ക്കിടയില്‍ വര്‍ഷങ്ങളായി ശീതയുദ്ധമായിരുന്നു, കാരണം കേട്ടാല്‍ ആരും ചിരിച്ചു പോവും!!!

Posted By:
Subscribe to Filmibeat Malayalam

2011 മുതല്‍ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറുകള്‍കളായ ഷാരുഖ് ഖാനും അക്ഷയ് കുമാറിനുമിടയില്‍ വര്‍ഷങ്ങളായി ശീതയുദ്ധം നടക്കുകയായിരുന്നു. ബോക്‌സ് ഓഫീസില്‍ സിനിമ എത്തിയത് സംബന്ധിച്ചാണ് ഇരുവരും തമ്മില്‍ വഴക്കു തുടങ്ങുന്നത്.

തുടര്‍ന്ന് വാര്‍ത്ത കാട്ടുതീ പോലെ പടരുകയായിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് താരങ്ങള്‍ വീണ്ടും ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ഇരുവര്‍ക്കുമിടയില്‍ ആരോഗ്യപരമായി തന്നെ പല കാര്യങ്ങളിലും മത്സരങ്ങള്‍ നടക്കാറുണ്ട്.

 akshay-kumar-sharukh

അങ്ങനെ ഹേമമാലിനി നടത്തിയ ഒരു പാര്‍ട്ടിയില്‍ ഇരുവരും ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ നിന്നും ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നത്തിന്റെ കാരണം വെളിപ്പെടുത്തിയിരുന്നു. ഒരേ ദിവസം തന്നെ ഇരുവരുടെയും സിനിമ റിലീസിനെത്തിയതായിരുന്നു അതിന് കാരണം.

എന്നാല്‍ ഇനി അടുത്ത് ഇറങ്ങാന്‍ പോകുന്ന ഇരുവരുടെ സിനിമയും ഒരേ ദിവസം തന്നെ റിലീസിങ്ങ് വെച്ചിരിക്കുകയാണ്. ഓഗസ്റ്റ് 11 നാണ് ഇരു താരങ്ങളുടെയും സിനിമ റിലീസാവുന്നത്. അന്ന് അതിനെ വലിയ പ്രശ്‌നമായി കണ്ടിരുന്നെങ്കിലും ഇപ്പോള്‍ ഇരുവര്‍ക്കും അതില്‍ വലിയ കാര്യമുള്ളതായി തോന്നിയിട്ടില്ലെന്നാണ് പറയുന്നത്.

English summary
Did you know that the cold war between Shahrukh Khan and Akshay Kumar began in 2011?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam