നടിമാരെ വെല്ലുന്ന ചുവടുമായി താരപത്നി, ഭർത്താവിനോടൊപ്പം തകർപ്പൻ ഡാൻസുമായി ഗൗരി
ബോളിവുഡിലെ വിവാഹാഘോഷങ്ങൾ സിനിമയെ വെല്ലുന്ന തരത്തിലുള്ളത്. പാട്ടും ഡാൻസും മേളവുമായി തരങ്ങൾ വൻ ആഘോഷമാക്കുകയാണ് ചെയ്യാറുള്ളത്. പലപ്പോഴും താരപദവി മറന്ന് നിറഞ്ഞാടുന്ന താരങ്ങളെയാണ് കാണാൻ കഴിയുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് ഒരു താര വിവാഹാഘോഷമാണ് . ബോളിവുഡിലെ മിന്നും താരങ്ങളായ ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി, കരീന കപൂർ ഖാൻ, കരീഷ്മ കപൂർ, കരൺ ജോഹർ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ചടങ്ങിലെ ഹൈലൈറ്റ്.

കപൂർ കുടുംബത്തിലെ യുവതലമുറയിൽപ്പെട്ട താരമായ അർമാൻ ജെയിന്റെ വിവാഹ സൽക്കാരവേദിയിലായിരുന്നു താരങ്ങളുടെ തകർപ്പൻ പ്രകടനം. ഈ വിവാഹ റിസപ്ഷനിലെ താരം നടൻ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിഖാനാണ്. ബോളിവുഡ് പരിപാടികളിൽ ഗൗരി നിറസാന്നിധ്യമാണെങ്കിലും അധികം വേദിയിൽ നൃത്ത ചുവടുമായി എത്താറില്ല. എന്നാൽ ഇപ്പോൾ ഭർത്താവ് ഷാരൂഖിനോടൊപ്പം ചുവട് വെയ്ക്കുകയാണ്. ഖജ്‌രാരേ, തനു വെഡ്‌സ് മനുവിലെ സാടീ ഗലി എന്നീ ഗാനങ്ങള്‍ക്കാണ് ഇരുവരും ചുവട് വെച്ചത്.
മറ്റൊരു ഹൈലൈറ്റ് ബോളിവുഡ് സിസ്റ്റേഴ്സിന്റെ തകർപ്പൻ പ്രകടനമാണ്. കരിഷ്മ കപൂറും കരീന കപൂറും കഭി ഖുശി കഭി ഗമ്മിലെ 'ബോല്‍ ചൂഡിയാ' എന്ന ഗാനവുമായി എത്തിയിരുന്നു. ഇവർക്കൊപ്പം കരൺ ജോഹറും കൂടി എത്തിയപ്പോൾ കാണികളിൽ ആവേശം വർധിക്കുകയായിരുന്നു. അതിമനോഹരമായ മേക്കോവറിലാണ് കരീനയും കരീഷ്മയും പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications











