»   » മിജവാന്‍ സമ്മര്‍ 2017 ഫാഷന്‍ ഷോയില്‍ തിളങ്ങി ഷാരുഖും അനുഷ്‌കയും

മിജവാന്‍ സമ്മര്‍ 2017 ഫാഷന്‍ ഷോയില്‍ തിളങ്ങി ഷാരുഖും അനുഷ്‌കയും

Posted By: Ambili
Subscribe to Filmibeat Malayalam

ഇന്നലെ നടന്ന മിജവാന്‍ സമ്മര്‍ പാര്‍ട്ടിയില്‍ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനും അനുഷ്‌കയും റാംപിലുടെ നടന്ന് നന്നായിട്ടെന്ന് തിളങ്ങി. ഇന്നലെ രാത്രിയായിരുന്നു മനീഷ് മല്‍ഹോത്രയുടെ യുടെ മിജവാന്‍ സമ്മര്‍ 2017 നടന്നത്.

പാര്‍ട്ടി നടത്തിയിരുന്നത് കേവലം ആഘോഷങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല. എന്‍ജിഒ മിജ്‌വാന്‍ വെല്‍ഫെയര്‍ സൊസൈറ്റി മിജവാന്‍ ഫാഷന്‍ ഇവന്റ് നടത്തുന്നത് ശബാന ആസ്മിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്ക്് കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് ജീവിക്കുന്ന സ്ത്രീകളുടെ ഉപജീവനത്തിനായിട്ടുള്ള ധനസമാഹരണത്തിനായിരുന്നു.

ഷാരുഖും അനുഷ്‌കയും

പാര്‍ട്ടിയില്‍ പരാമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ചായിരുന്നു ഷാരുഖ് ഖാന്‍ എത്തിയത്. ഒപ്പം വെള്ള നിറത്തിലുള്ള ലഹങ്കയായിരുന്നു അനുഷ്‌കയുടെ വേഷം. ഇരുവരും പാര്‍ട്ടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.

പാര്‍ട്ടിയിലെത്തിയ സുസ്മിത സെന്‍

പാര്‍ട്ടിക്കെത്തിയ സുസ്മിത സെന്‍ മഞ്ഞ ബോഡറുകളുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. സാരിയുലെ സെക്‌സി ലുക്കില്‍ താരവും പാര്‍ട്ടിയില്‍ തിളങ്ങി നിന്നു.

കാജോള്‍

നടി കാജോളിന്റെ പഴയ സുഹൃത്താണ് മനീഷ് മല്‍ഹോത്ര. പരിപാടിക്കെത്തിയ കാജോള്‍ സുഹൃത്തിനെ കെട്ടി പിടിച്ചാണ് സന്തോഷം പങ്കുവെച്ചത്.

സെല്‍ഫി പങ്കുവെച്ച് ഫരാ ഖാന്‍

സുസ്മിത സെന്നിനൊപ്പം പാര്‍ട്ടിയില്‍ നിന്നും എടുത്ത് സെല്‍ഫി ഫരാ ഖാന്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവെച്ചിരുന്നു. ഹാഷ് ടാകില്‍ മിസ് ചാന്ദിനി മിജവാന്‍ എന്നും താരം എഴുതിയിരുന്നു.

കരണ്‍ ജോഹറിനെ മക്കളെ കുറിച്ച ഷാരുഖിന്റെ അഭിപ്രായം

പാര്‍ട്ടിക്കിടെ കരണ്‍ ജോഹറിന്റെ മക്കളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഷാരുഖ് അത് സ്വകാര്യ നിമിഷങ്ങളാണെന്നും സ്വകാര്യതയെ നമ്മള്‍ ബഹുമാനിക്കണമെന്നും തീര്‍ച്ചയായും ആ വാര്‍ത്തയില്‍ എല്ലാവരും സന്തേഷത്തിലാണെന്നും താരം പറഞ്ഞു.

മറ്റ് ബോളിവുഡ് സുന്ദരികള്‍

ബോളിവുഡിലെ മറ്റ് സുന്ദരികളായ ഹുമ ഖുറേഷി, ഡയാന പെന്റി, സയാമി ഖേര്‍ എന്നിവരും ഫാഷന്‍ ഷേയില്‍ പങ്കെടുത്തു. മൂവരും വ്യത്യസ്ത ഫാഷന്‍ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്.

English summary
We can't stop drooling over the pictures of Shahrukh Khan and Anushka Sharma from Mijwan Summer 2017 fashion show!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam