ഷാരൂഖ് ഖാന് ഇക്കൊല്ലം 'ഹാപ്പി ന്യൂ ഇയര്‍' ഇല്ലെന്ന് ഫറ ഖാന്‍

By Meera Balan

ഹാപ്പി ന്യൂ ഇയര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാരൂഖ് ഖാനും ഫറ ഖാനും വീണ്ടും ഒന്നിയ്ക്കുന്നു. ഒരു പുതിയ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിയ്ക്കുന്നത്. തന്റെ പുതിയ ചിത്രത്തില്‍ ഷാരൂഖ് ഉണ്ടാകുമെന്ന് പറയുന്നു ഫറ. എന്നാല്‍ ചിത്രം ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് സൂപ്പര്‍ സംവിധായിക പറയുന്നത്.

ബോളിവുഡിന്റെ ലക്കി ജോഡികളാണ് ഫറ എന്ന സംവിധായികയും ഷാരൂഖ് ഖാന്‍ എന്ന നടനും. അതിനാല്‍ തന്നെ ഷാരൂഖ് ഇല്ലാതെ ഒരു ചിത്രത്തെപ്പറ്റി ഫറയ്ക്ക് ചിന്തിയ്ക്കാനേ ആകില്ല. തന്റെ അടുത്ത ചിത്രത്തിലും ഷാരൂഖ് ഉണ്ടാകുമെന്ന് ഫറ ഉറപ്പിച്ച് പറയുന്നതിന് പിന്നിലും ഈ ഷാരൂഖ് പ്രിയം തന്നെയാണ്.

SRK, Farah

ഓം ശാന്തി ഓം മുതല്‍ ഹാപ്പി ന്യൂ ഇയര്‍ വരെ ഷാരൂഖിനെ നായകനാക്കി ഫറ സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഹിറ്റായിരുന്നു. ഈ വര്‍ഷം താന്‍ വിശ്രമത്തിലാണെന്നും കുട്ടികള്‍ക്കൊപ്പം ചെലവഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നെന്നും ഫറ പറയുന്നു. കോറിയോഗ്രാഫറും സംവിധായികയുമായ ഫറയ്ക്ക് മൂന്ന് മക്കളാണുള്ളത്.

ചില ടെലിവിഷന്‍ ഷോകളിലും ഇവര്‍ പങ്കെടുക്കുന്നു. പുതിയ ചിത്രത്തെപ്പറ്റി ഷാരൂഖ് ഖാനോട് സംസാരിച്ചതായും ഫറ പറയുന്നു. എന്തായാലും അടുത്ത വര്‍ഷം ഫറ മാജിക്കില്‍ ഒരു ഷാരൂഖ് ചിത്രം ഉണ്ടാകും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X