»   » ഷാരുഖിന്റെ കാര്‍ ഫോട്ടൊഗ്രാഫറുടെ കാലിലുടെ കയറിയിറങ്ങി, പിന്നീട് സംഭവിച്ചത്

ഷാരുഖിന്റെ കാര്‍ ഫോട്ടൊഗ്രാഫറുടെ കാലിലുടെ കയറിയിറങ്ങി, പിന്നീട് സംഭവിച്ചത്

Posted By:
Subscribe to Filmibeat Malayalam

ആലിയ ഭട്ടിന്റെ ബെര്‍ത്ത് ഡേ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ ഷാരുഖ് ഖാന്റെ കാറാണ് ഒരു ഫോട്ടോഗ്രാഫറുടെ കാലിലുടെ കയറിയിറങ്ങി പോയത്.

എന്നാല്‍ സംഭവത്തില്‍ ഷാരുഖ് ഭയന്നിരുന്നെങ്കിലും പ്രശ്‌നമൊന്നുമുണ്ടായില്ല. അപകടത്തിന് ശേഷം ഷാരുഖിന്റെ കൃത്യസമയത്തെ ഇടപെടലും കാര്യങ്ങള്‍ വഷളാവാതിരിക്കാന്‍ കാരണമായി.

അപകടത്തില്‍ ഞെട്ടിത്തരിച്ച് ഷാരുഖ്

തന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിന്റെ ഞെട്ടലിലായിരുന്നു ഷാരുഖ്. എന്നാല്‍ കൃത്യസമയത്ത് ശുശ്രൂഷ ചെയ്യുവാന്‍ താരം മറന്നില്ല.

പ്രശ്‌നം ഒന്നുമുണ്ടായില്ല

സാധാരണ താരങ്ങളുടെ അശ്രദ്ധ മൂലമുണ്ടാവുന്ന കാര്യങ്ങള്‍ വളരെ പെട്ടന്ന് ജനശ്രദ്ധയിലെത്തുകയും പ്രശ്‌നങ്ങളായി മാറുകയുമാണ് പതിവ്. എന്നാല്‍ ഷാരുഖിന് ഇത്തവണ ഉണ്ടായ അപകടത്തെ തുടര്‍ന്ന വലിയ പ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കിയില്ല.

ഷാരുഖിനെ കണ്ട് ഞെട്ടിയ ഫോട്ടൊഗ്രാഫര്‍

അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പരിക്കേറ്റിരുന്നെങ്കിലും അദ്ദേഹം കിങ് ഖാനെ കണ്ടതോടെ ഞെട്ടലിലായി. ഷാരുഖിന്റെ കാര്‍ ഓവര്‍ സ്പീഡില്‍ ആയിരുന്നെങ്കിലും അതിനെക്കുറിച്ചൊന്നും അദ്ദേഹം സംസാരിച്ചിരുന്നില്ല. കാര്യമായി പരിക്കില്ലാത്തതിനാല്‍ കാര്യങ്ങള്‍ സാധാരണഗതിയിലാവുകയായിരുന്നു.

ആലിയ പിറന്നാള്‍ ആഷോഘിച്ച് താരങ്ങള്‍

ആലിയയുടെ പിറന്നാള്‍ ആഘോഷിക്കാനുള്ള യാത്രയായിരുന്നു ഷാരുഖിന്‍െത്. ഒപ്പം പാര്‍ട്ടിയില്‍ ആലിയയുടെ കാമുഖനായ സിദ്ദാര്‍ത്ഥ് മല്‍ഹോത്രയും പങ്കെടുത്തിരുന്നു.

കരണ്‍ ജോഹര്‍

ആലിയയുടെ പിറന്നാള്‍ ആഘോഷത്തില്‍ കരണ്‍ ജോഹറും പങ്കെടുത്തിരുന്നു.

English summary
Here’s what Shahrukh Khan did, when he realized that his car has run over a photographer’s leg.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam