»   » ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം, ക്ലൈമാക്‌സ് ഞെട്ടിക്കുമോ!

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം, ക്ലൈമാക്‌സ് ഞെട്ടിക്കുമോ!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജബ് ഹരി മെറ്റ് സജാള്‍. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ റൊമാന്റിക് ഹീറോയായി എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതുതന്നെയാണ് ആരാധകര്‍ കണ്ണില്‍ എണ്ണയൊഴിച്ച് ചിത്രത്തിന്റെ റിലീസിനായി കാത്തരിക്കുന്നത്.

എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ആരാധകരെ ഒരുപാട് കരയിപ്പിക്കും. ക്ലൈമാക്‌സില്‍ ഷാരൂഖ് ഖാന്റെ ആത്മഹത്യാ ശ്രമം ഉള്‍പ്പെടുത്തിയ സീനുണ്ട്. എന്തുക്കൊണ്ടാണ് സംവിധായകന്‍ ഇമിത്യാസ് അലി ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ ആത്മഹത്യ സീന്‍ കൊണ്ടുവന്നത്?അതിനും ഒരു കാരണം ഉണ്ട്.

sharukh-khan

ചിത്രത്തിലെ ഇങ്ങനെ ഒരു രംഗത്തെ കുറിച്ച് സംവിധായകന്‍ ഇമിത്യാസ് അലി നേരത്തെ തന്നെ ഷാരൂഖിനോട് പറഞ്ഞിരുന്നു. മുന്‍നിര വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നല്ല ഹാപ്പി എന്‍ഡിങായ ഒരു സ്‌റ്റോറി വേണമെന്നായിരുന്നു ഷാരഖ് ഖാന്‍ പറഞ്ഞത്. ഇമിത്യാസ് അലിയുടെ മുന്‍ ചിത്രങ്ങളിലൊന്നും ഇങ്ങനെ ഒരു രംഗം കണ്ടിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍ പറയുന്നു.

sharukh-khan-01

എന്നാല്‍ ചിത്രത്തില്‍ അത്തരമൊരു ഭാഗം ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. റൊമാന്റിക് സീനുകളേക്കാള്‍ തനിക്ക് ആഴത്തില്‍ അഭിനയിക്കാന്‍ കഴിയുന്നത് സെന്‍സീറ്റാവായിട്ടുള്ള രംഗങ്ങളാണെന്ന് ഷാരൂഖ് ഖാന്‍ പറയുന്നു.

അനുഷ്‌ക ശര്‍മ്മ നായികയായ ചിത്രം ആഗസ്റ്റ് നാലിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Shahrukh Khan To Commit Suicide In The Climax Scene Of Jab Harry Met Sejal?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X