For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരുഖ് ഖാന്റെ മകളുടെ ഉദ്ദേശം എന്താണ്? ഹോട്ട് ലുക്കിലും പുത്തന്‍ ഫാഷനിലും താരപുത്രിയുടെ ചിത്രങ്ങള്‍

  |

  ബോളിവുഡിലെ താരപുത്രിമാര്‍ക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ജാന്‍വി കപൂര്‍, സാറ അലി ഖാന്‍ തുടങ്ങിയവരെല്ലാം വലിയ ചലനം സൃഷ്ടിച്ച് കഴിഞ്ഞു. എന്നാല്‍ ഇതുവരെ വെള്ളിത്തിരയില്‍ എത്തിയിട്ടെല്ലെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയ മറ്റൊരു താരപുത്രി കൂടിയുണ്ട്. മറ്റാരുമല്ല കിംഗ് ഖാന്‍ ഷാരുഖിന്റെ ഏകമകള്‍ സുഹാനയാണത്.

  ബോളിവുഡിന്റെ കിംഗ് എന്നറിയപ്പെടുന്ന ഷാരുഖിനെ പോലെ തന്നെ മകള്‍ക്കും വലിയ താരപദവി തന്നെയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നേരത്തെ പല തവണ ഒറ്റയ്ക്കും കുടുംബത്തിനുമൊപ്പം പൊതുപരിപാടികളിലും പാര്‍ട്ടികളിലുമെത്തുന്ന താരപുത്രിയുടെ പിന്നാലെ ക്യാമറ കണ്ണുകള്‍ പായുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇപ്പോഴിതാ ഇന്റര്‍നെറ്റിനെ വരെ നിശ്ചലമാക്കുന്ന സുഹാന ഖാന്റെ ചില ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തരംഗമാവുകയാണ്.

  ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ താരത്തിന്റെ മകള്‍ എന്നതിലുപരി വലിയ പ്രതിസന്ധികള്‍ സുഹാന ഖാനും നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ പ്രധാനം സൗന്ദര്യത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളായിരുന്നു. സുഹാനയുടെ ഇരുണ്ട നിറത്തിന്റെ പേരില്‍ നേരത്തെ കളിയാക്കലുകള്‍ ഉണ്ടായിട്ടുണ്ട്. അവിടെയും മകള്‍ക്ക് വലിയ ്‌സപ്പോര്‍ട്ടുമായി പിതാവ് ഷാരുഖ് ഖാന്‍ രംഗത്തുണ്ടാവാറുണ്ട്. ആണ്‍മക്കളെക്കാള്‍ സുഹാനയുടെ കാര്യത്തില്‍ തനിക്ക് ആശങ്ക ഉണ്ടെന്ന് പല അഭിമുഖങ്ങളിലും ഷാരുഖ് സൂചിപ്പിട്ടുണ്ട്. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് സുഹാന തന്നെ തെളിയിച്ച് കൊണ്ടിരിക്കുന്നത്.

  ബോളിവുഡിലെ പ്രമുഖരായ താരസുന്ദരിമാര്‍ക്ക് ലഭിക്കുന്നതിലും ഒരുപക്ഷേ അവരെക്കാള്‍ കൂടുതല്‍ ആരാധക പിന്‍ബലം സുഹാനയ്ക്ക് ലഭിച്ചിരുന്നു. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റം എപ്പോഴാണെന്ന് ചോദിച്ച് കൊണ്ടിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ വിദ്യാഭ്യാസത്തിന് ശേഷമായിരിക്കും അങ്ങനെയൊന്ന് എ്‌ന് ഷാരുഖ് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുഹാന ഇതിനകം പലവിധത്തിലുള്ള മോഡലിങ് നടത്തി കൊണ്ടിരിക്കുകയാണ്.

  Suresh Raina's birthday wishes to Dulquer salmaan | FilmiBeat Malayalam

  ഫാഷന്റെ കാര്യത്തില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ ഈ താരപുത്രിയ്ക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. സ്ലീവ്‌ലെസായ ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് ഹോട്ട് ലുക്കിലെത്തിയ സുഹാനയുടെ ചിത്രങ്ങള്‍ നേരത്തെ മുതല്‍ വൈറലാണ്. സമാനമായതും എന്നാല്‍ വേറിട്ട ചില സിംപിള്‍ വേഷങ്ങള്‍ ഇതിന് മുന്‍പും സുഹാന പരീക്ഷിച്ചിട്ടുണ്ട്.

  മെലിഞ്ഞ ശരീരമായതിനാല്‍ തന്റെ ശരീര വടിവ് വ്യക്തമാക്കുന്ന തരത്തിലുള്ള പാര്‍ട്ടിവെയറുകളിലും താരപുത്രി പ്രത്യക്ഷുപ്പെടാറുണ്ട്. അവിടെയും സ്ലീവ്‌ലെസ് ആണ് സുഹാന തിരഞ്ഞെടുക്കാറുള്ളത് എന്നതാണ് ശ്രദ്ധേയം. വസ്ത്രങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതിനൊപ്പം ആഭരണങ്ങളിലും ശ്രദ്ധിക്കാറുണ്ട്. മോഡേണ്‍ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ ആക്‌സസറികളാണ് സുഹാന അണിയാറുള്ളത്. ഇതെല്ലാം സുഹാനയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും താരപുത്രിയുടെ ഫാന്‍സ് അസോസിയേഷനിലൂടെയും പുറത്ത് വരുന്ന ചിത്രങ്ങളിലാണ് വ്യക്തമാവുന്നത്.

  കൂടുതലും സുഹാന തന്നെ കണ്ണാടിയ്ക്ക് മുന്നില്‍ നിന്നും എടുക്കുന്ന ചിത്രങ്ങളാണ്. ലോക്ഡൗണ്‍ കാലത്തും കിടിലന്‍ ഫോട്ടോസുമായി താരപുത്രി എത്തിയിരുന്നു. അന്ന് ചിത്രത്തിന് പിന്നില്‍ അമ്മ ഗൗരി ഖാന്റെ പിന്തുണ കൂടി ഉണ്ടായിരുന്നു. അതേ സമയം ചില വിമര്‍ശനങ്ങള്‍ സുഹാനയ്ക്ക് പണ്ട് മുതല്‍ നേരിടേണ്ടി വന്നിരുന്നു. ഒന്ന് സഹോദരന്മാരും പിതാവുമൊപ്പമുള്ള സമയത്ത് ബിക്കിനി ധരിച്ച് നില്‍ക്കുന്നതിനായിരുന്നു. അതുപോലെ ഷാരുഖിനൊപ്പം ഒരു പൊതുപരിപാടിയ്‌ക്കെത്തിയ സുഹാനയുടെ വസത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടി കാണിച്ചും ചിലരെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന നിലപാടിലാണ് താരപുത്രി.

  English summary
  Shahrukh Khan Daughter Suhana Khan's Latest Photos Proves She Is A True Fashionista
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X