അച്ഛനെ പോലെ പ്രണയനായികയായി മകളും! താരപുത്രിയുടെ ആദ്യ ചിത്രത്തിന്റെ ടീസർ പുറത്ത്, കാണൂ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് താരപുത്രി സുഹാന ഖാന്റെ സിനിമ പ്രവേശനത്തിനു വേണ്ടിയാണ്. പഠനം ശേഷം താരപുത്രി അഭിനയത്തിൽ സജീവമാകുമെന്ന് ഷാരൂഖ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. പല അഭിമുഖങ്ങളിലും മകളുടെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് കിങ് ഖാൻ വാചാലനാകാറുണ്ട്. അച്ഛനെ പോലെ തന്നെ അഭിനയത്തിനോടാണ് താരപുത്രിയ്ക്ക് താൽപര്യം.

ഇപ്പോഴിത സുഹാന ഖാന്റ ആദ്യ സംരംഭം റിലീസിനെത്തുകയാണ്. താരപുത്രി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രമാണ് പ്രദർശനത്തിനൊരുങ്ങുന്നത്. പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹ്രാസ്വചിത്രത്തിന്റെ പേര് ദ ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്നാണ്. അച്ഛനെ പോലെ പ്രണയനായികയായി തന്നെയാണ് മകളുടെ അരങ്ങേറ്റവും. ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്ത്. സുഹൃത്തിനോടൊപ്പം കാറിൽ സഞ്ചരിക്കുന്ന രംഗമാണ് ടീസറിൽ. പശ്ചാത്തലത്തിലെ ലൈറ്റ് മ്യൂസിക് ആ രംഗത്തെ മനോഹരമാക്കുന്നുണ്ട്. സംഭാഷണമില്ലാത്തതാണ് ടീസറിന്റെ പ്രത്യേകത. സുഹാനയുടെ ഹ്രസ്വചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ സുഹാനയ്ക്ക് കൈനിറയെ ആരാധകരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും മാറ്റും പലപ്പോഴും ചർച്ച വിഷയമാകാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ സുഹാനയ്ക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. താരത്തിന്റെ ബിക്കിനി ചിത്രങ്ങളാണ് പലപ്പോഴും വിമർശനങ്ങൾ സൃഷ്ടിക്കാറുള്ളത്.


Click it and Unblock the Notifications











