ഈ മകന്‍ സ്‌പെഷ്യലാണ്, 11 വയസുകാരന് 2.8 കോടിയുടെ ആഡംബര കാര്‍ കൊടുത്ത് നടന്‍ ഷാരൂഖ് ഖാന്‍

ബോളിവുഡിലെ കിംഗ് ഖാന്‍, ബാദുഷ എന്നിങ്ങനെ ഷാരുഖ് ഖാന് വിശേഷണങ്ങള്‍ നിരവധി ആണ്. ലക്ഷക്കണക്കിന് ആരാധകരുള്ള നടന്‍ കഴിഞ്ഞ വര്‍ഷം ജവാന്‍ എന്ന സിനിമയിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സിനിമയില്‍ അഭിനയിക്കുന്നത് വളരെ കുറച്ചാണെങ്കിലും നിരന്തരം ഷാരൂഖ് ഖാനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്.

നവംബര്‍ രണ്ടിന് 58 ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. ഇതിനിടെ നടന്റെ കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെയുള്ള രസകരമായ കഥകളാണ് പുറത്തു വരുന്നത്. നടന്റെ മൂന്നു മക്കളില്‍ ഇളയ പുത്രനായ അബ്രാമിനെ പറ്റി മുന്‍പും കഥകള്‍ വന്നിട്ടുണ്ട്.

shahrukh-khan-abram

മൂത്തമക്കളെക്കാളും ഷാരൂഖുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നത് അബ്രാമാണ്. പിറന്നാളിന് ആരാധകരെ നേരിട്ട് കാണാന്‍ പിതാവിനൊപ്പം അബ്രാം എത്തുന്നത് പതിവാണ്. അത്രത്തോളം ചേര്‍ന്നുനില്‍ക്കുന്ന അച്ഛനും മകനും ആണ് ഇവര്‍. ഇപ്പോഴിതാ മകനു വേണ്ടി ഷാരൂഖ് വലിയൊരു സമ്മാനം നല്‍കിയതിനെ പറ്റിയുള്ള വിശേഷങ്ങളാണ് പുറത്തുവരുന്നത്. ബോളിവുഡിലെ പ്രമുഖ താരപുത്രന്‍ ആയതിനാല്‍ ആഡംബരത്തിന് ഒട്ടും കുറവ് വരുത്താതെ കിടിലനൊരു കാറാണ് നടന്‍ മകന് സമ്മാനിച്ചത്.

2.8 കോടി രൂപ വിലമതിക്കുന്ന ആഡംബര എംപിവി ലെക്സസ് എല്‍എം കാറായിരുന്നു അബ്രാമിന് വേണ്ടി ഷാരൂഖ് ഖാന്‍ വാങ്ങിയത്. മികച്ച ഫീച്ചറുകളോടെയാണ് ഈ കാര്‍ സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സുരക്ഷയും ഡ്രൈവര്‍ സഹായ സംവിധാനവുമുള്ള ഒരു പൂര്‍ണ-ഇലക്ട്രിക് കാറാണിത്.

വാതിലുകള്‍ സ്വയം പ്രവര്‍ത്തിക്കുന്നു, മാത്രമല്ല കാറിനകത്ത് ഒരു റഫ്രിജറേറ്ററും ഉണ്ട്. 23 സ്പീക്കറുകളുള്ള കാറില്‍ ത്രീഡി ശബ്ദ സംവിധാനമുണ്ട്. 121.9 സെന്റീമീറ്റര്‍ അള്‍ട്രാ വൈഡ് ഡിസ്പ്ലേയുള്ള ഫുള്‍ എച്ച്ഡി 35.5 സെ.മീ ഇലക്ട്രോ മള്‍ട്ടി വിഷന്‍ ടച്ച് സ്‌ക്രീനാണ് ഇതിനുള്ളത്. ഉള്ളില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്ക് തിയറ്റര്‍ അനുഭവം നല്‍കും.

shahrukh-khan-abram

എഞ്ചിന്‍ 6,000 ആര്‍പിഎമ്മില്‍ 142 കിലോവാട്ട് പവറും 4,300-4,500 ആര്‍പിഎമ്മില്‍ 242 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ സംവിധാനം ഉപയോഗിച്ച്, കാര്‍ ശക്തവും സുഗമവും പരിസ്ഥിതി സൗഹൃദവുമായ ഡ്രൈവ് നല്‍കുന്നു.മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയുണ്ട്, വെറും 8.7 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 km/h വരെ വേഗത കൈവരിക്കാന്‍ കഴിയും. 60 ലിറ്റര്‍ ഇന്ധന ടാങ്ക് കപ്പാസിറ്റിയും ഇതിലുണ്ട്.

അതേ സമയം പുതിയ കാറില്‍ താരപുത്രന്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇത്രയും ഭാഗ്യമുള്ള മക്കള്‍ വേറെയുണ്ടാവുമോ, മൂത്തമക്കളെക്കാളും അബ്രാമിനെയാണ് ഷാരൂഖ് കൂടുതല്‍ സ്‌നേഹിക്കുന്നത് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഈ വീഡിയോയുടെ താഴെ വരുന്നത്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X