കത്രീന എല്ലാം അടക്കി വെക്കും! ദീപികയ്ക്ക് സ്‌നേഹാശംസകള്‍! ട്രെയിലര്‍ ലോഞ്ചില്‍ വാചാലനായി കിങ് ഖാന്‍
സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് സീറോ. കുള്ളന്‍ വേഷത്തിലാണ് കിങ് ഖാന്‍ ഈ ചിത്രത്തിലെത്തുന്നത്. ഓട്ടിസമുള്ള പെണ്‍കുട്ടിയായാണ് അനുഷ്‌ക എത്തുന്നത്. കത്രീന കൈഫാണ് ചിത്രത്തിലെ മറ്റൊരു നായിക. ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അതിഥി താരമായെത്തുന്നുണ്ട്. ഡിസംബര്‍ 21നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ വൈറലായിരുന്നു. സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടയില്‍ കിങ് ഖാന്‍ താരങ്ങളെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചും സംസാരിച്ചിരുന്നു. സല്‍മാന്‍ ഖാനെയായിരുന്നു സീറോയിലേക്ക് ആദ്യം ക്ഷണിച്ചത് എന്നാല്‍ സിനിമ ഇറങ്ങിയപ്പോള്‍ അത് ഷാരൂഖായി മാറുകയായിരുന്നു.
കത്രീന കൈഫ് ഇമോഷണല്‍ ജീവിയാണ്. എന്നാല്‍ അത് കൃത്യമായി ഒളിച്ചുവെക്കാനും അവര്‍ക്ക് കഴിയുമെന്ന് താരം പറയുന്നു. വിട്ടുകൊടുക്കുന്ന തരത്തിലുള്ള സ്വഭാവ പ്രകൃതക്കാരിയാണ് കത്രീന. ഈ സ്വഭാവം താനും പകര്‍ത്തിയിട്ടുണ്ടെന്നും താരം പറയുന്നു. ദീപിക പദുക്കോണിന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ദൈവം ഇരുവരേയും അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു താരം പറഞ്ഞത്. ദീപികയെ വിളിച്ചിരുന്നുവെന്നും ആശംസ നേരിട്ടറിയിച്ചിരുന്നുവെന്നും ഷാരൂഖ് ഖാന്‍ പറയുന്നു.

അനുഷ്‌കയോടൊപ്പമുള്ള അഭിനയം രസകരമായിരുന്നുവെന്നും സിനിമയുടെ പ്രമോഷനായി ക്രിക്കറ്റര്‍ വന്നേക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍രെ കമന്റ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം താന്‍ അറിഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു. സിനിമയില്‍ വന്നിട്ട് 10 വര്‍ഷം തികയുകയാണ്. ആദ്യ സിനിമ ഷാരൂഖിനൊപ്പമായിരുന്നു. മറ്റൊരു ഡിസംബറില്‍ 10ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications











