ഭാര്യയുടെ സാരി കൈയിലെടുത്ത് പിടിച്ച് ഷാരുഖ് ഖാന്‍! പെര്‍ഫെക്ട് ഭര്‍ത്താവാണെന്ന് ആരാധകരും, വീഡിയോ
ബോളിവുഡ് താരങ്ങള്‍ക്കിടയിലെ പെര്‍ഫെക്ട് ഭര്‍ത്താവ് ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു അത് ഷാരുഖ് ഖാന്‍ ആണ്. കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരുഖ് തനിക്ക് കുടുംബത്തോടുള്ള സ്‌നേഹം എത്രത്തോളമാണെന്ന് പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. മക്കളെ കുറിച്ച് വലിയ ആകുലതകളുള്ള ആള്‍ കൂടിയാണ്് ഷാരുഖ്. ഇപ്പോഴിതാ താന്‍ മികച്ചൊരു ഭര്‍ത്താവാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം.
അടുത്തിടെ ഒരു പൊതുപരിപാടിയില്‍ ഭാര്യ ഗൗരി ഖാനൊപ്പം പങ്കെടുക്കാനെത്തിയ ഷാരുഖിന്റെ വീഡിയോസ് ആണ് വൈറലായി കൊണ്ടിരിക്കുന്നത്. കറുത്ത നിറമുള്ള ഡ്രസ് കോഡിലായിരുന്നു ഷാരുഖും ഗൗര്യയുമെത്തിയത്. അമിത് അഗര്‍വാള്‍ ഡിസൈന്‍ ചെയ്ത അതിമനോഹരമായ വസ്ത്രമായിരുന്നു ഗൗരി ധരിച്ചത്. ഡ്രസിന് ലേശം നീളം കൂടിയിരുന്നതിനാല്‍ അതുമായി നടക്കാന്‍ ചെറിയ ബുദ്ധിമുട്ടും താരപത്‌നിയ്ക്കുണ്ടായിരുന്നു.

സഹായികളായി നിരവധി പേര്‍ ഒപ്പമുണ്ടായിരുന്നെങ്കിലും ഭാര്യയുടെ വസ്ത്രത്തില്‍ ആരും ചവിട്ടാതിരിക്കാന്‍ നിലത്ത് നിന്നുമെടുത്ത് കൈയില്‍ പിടിച്ചത് ഷാരുഖ് ആയിരുന്നു. ഭാര്യയുടെ പിന്നാലെ വന്നിരുന്നത് കൊണ്ടാണ് ഇങ്ങനെ സഹായിക്കാന്‍ താരത്തിന് സാധിച്ചത്. ഷാരുഖിന്റെ ഈ പ്രവര്‍ത്തി വലിയ പ്രശംസകള്‍ക്ക് വഴിയൊരുക്കി.
ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സത്രീ ഉണ്ടാവുമെന്ന് പറയുന്നത് പോലെ ഷാരുഖിന്റെ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ ഗൗരിയുടെ വലിയ പിന്തുണയുണ്ട്. ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ് ഗൗരിയിപ്പോള്‍. സീറോ എന്ന സിനിമയുടെ പരാജയത്തിന് പിന്നാലെ സിനിമയില്‍ നിന്നും താരം മാറി നിന്നിരുന്നു. ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഷാരുഖ് വീണ്ടും സിനിമയില്‍ സജീവമായി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











