twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യയ്ക്ക് വേണ്ടി സിനിമ ഉപേക്ഷിക്കാനും തയ്യാറാണ്! ഷാരുഖ് ഖാനെ കുറിച്ച് ഭാര്യക്ക് പറയാനുള്ളതിതാണ്

    |

    കൊറോണ കാലത്തും വലിയ മാതൃകപരമായ കാര്യങ്ങള്‍ ചെയ്ത ബോളിവുഡിന്റെ കിംഗ് ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കൊറോണയ്‌ക്കെതിരെയുള്ള ബോധവത്കരണത്തില്‍ മാത്രമല്ല സഹജീവികള്‍ക്ക് പലവിധത്തില്‍ സഹായങ്ങളെത്തിച്ചും ഷാരുഖ് ഖാന്‍ മാതൃകയായി. സിനിമാ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാറുണ്ട്.

    ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഗൗരി ഖാനെ ഷാരുഖ് ജീവിതസഖിയാക്കിയത്. വിവാഹം കഴിഞ്ഞ തുടക്ക കാലത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഒരുപാട് തവണ താരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഷാരുഖിന്റെ തന്നെ പല സിനിമയിലെ പോലെ തന്നെ യഥാര്‍ഥ ജീവിതത്തിലും പങ്കാളിയോട് അത്രയധികം സ്‌നേഹം കാത്ത് സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഷാരുഖ്.

    shahrukh-khan

    ഇപ്പോഴിതാ പണ്ടൊരിക്കല്‍ ഒരു മാഗസിന് ഷാരുഖ് കൊടുത്ത അഭിമുഖത്തിലെ കാര്യങ്ങള്‍ വൈറലാവുകയാണ്. താന്‍ ഭാര്യ ഗൗരി ഖാനെ ഭ്രാന്തമായി സ്‌നേഹിക്കുന്നുണ്ട്. അത് കൊണ്ട് സിനിമ പോലും ഉപേക്ഷിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. സിനിമ നിര്‍ത്തിയാല്‍ തനിക്ക് ഭ്രാന്ത് പിടിക്കും. എന്നാല്‍ സിനിമയോ ഭാര്യയോ എന്നൊരു ചോയിസ് വന്നാല്‍ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി സിനിമ ഒഴിവാക്കുമെന്നായിരുന്നു അഭിമുഖത്തില്‍ താരം പറഞ്ഞത്.

    ഇതുപോലെ തന്നെ മറ്റൊരു അഭിമുഖത്തില്‍ ഗൗരി ഖാനും ഷാരുഖിനെ കുറിച്ച് സംസാരിച്ചിരുന്നു. ഷാരുഖ് തന്നെ അത്രയധികം സംരക്ഷിക്കുകയും എന്റെ കാര്യത്തില്‍ കുറച്ച് പൊസസ്സീവ്‌നെസ് ഉള്ള ആളുമാണ്. വെളുപ്പ് നിറമുള്ള ടീ ഷര്‍ട്ട് ധരിക്കാന്‍ അദ്ദേഹം സമ്മതിക്കാറില്ല. കാരണം അതിന്റെ നിഴല്‍ പുറത്തൂടി കാണുമെന്നാണ് അദ്ദേഹം കരുതിയിരിക്കുന്നത്.

    shahrukh-khan

    ദാമ്പത്യ ജീവിതത്തില്‍ സാധാരണക്കാരെ പോലെ തന്നെ വിശ്വാസവും സ്‌നേഹവും കൊണ്ട് മാതൃകയാവുകയാണ് ഷാരുഖും ഗൗരിയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരും പറഞ്ഞ അതേ കാര്യങ്ങളാണ് പില്‍ക്കാലത്തും പിന്തുടര്‍ന്ന് വരുന്നത്. കിംഗ് ഖാന്റെ ഭാര്യ ആയിരിക്കുന്നത് തന്നെ പോസീറ്റിവ് എനര്‍ജി നല്‍കുന്ന കാര്യമാണ്.

    ഷാരുഖുമായിട്ടുള്ള വിവാഹശേഷം കരിയറിലും തനിക്ക് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് നേരത്തെ ഗൗരി പറഞ്ഞിട്ടുണ്ട്. നെഗറ്റീവുകളെ താന്‍ കാര്യമാക്കാറില്ല. ഗൗരി ഖാന്‍ ഡിസൈന്‍സ് എന്ന പേരില്‍ താന്‍ സ്ഥാപനം തുടങ്ങിയപ്പോള്‍ ഷാരുഖ് നല്‍കിയ പിന്തുണ മറക്കാന്‍ കഴിയില്ല. എല്ലാ കളി ചിരികള്‍ക്കിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താനും കാര്യങ്ങളെല്ലാം ചെയ്യാനും ഷാരൂഖ് കണ്ടെത്തെറാണ്ടെന്നും ഗൗരി അന്നേ പറഞ്ഞിരുന്നു.

    English summary
    Shahrukh Khan Is Ready To Quit Movies For Wife Gauri Khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X