»   » ജീവന്‍ പണയം വച്ച് ദില്‍വാല സെറ്റില്‍ ഷാരൂഖും കാജോളും

ജീവന്‍ പണയം വച്ച് ദില്‍വാല സെറ്റില്‍ ഷാരൂഖും കാജോളും

Posted By:
Subscribe to Filmibeat Malayalam

ഐസ്‌ലാന്റില്‍ വച്ചുള്ള ദില്‍വാലയിലെ ഗാനത്തിന്റെ ചിത്രീകരണത്തില്‍ ജീവന്‍ പോലും പണയം വച്ചാണ് അഭിനയിച്ചതെന്ന് കാജോള്‍ പറയുന്നു. ദില്‍വാലയുടെ ചിത്രീകരണത്തിന് ശേഷം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാജോള്‍ ഇക്കാര്യം പറയുന്നത്.

ഗാനത്തിന്റെ ചിത്രീകരണം ഏഴ് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഐസ്‌ലാന്റില്‍ എത്തുന്നത്. കൊടും തണുപ്പു പോലും നോക്കാതെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പലപ്പോഴും ശ്വാസം പോലും നിലച്ചു പോകുമോ എന്ന് പോലും ഭയന്നു പോയി. കാജോള്‍ പറഞ്ഞു.

dilwale

അഞ്ച് വര്‍ഷത്തിന് ശേഷമാണ് കാജോളും ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലെ. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 18നാണ് തിയേറ്ററിലെത്തുന്നത്.

ഒരു റൊമാന്റിക് ആക്ഷന്‍ കോമഡി ചിത്രമായ ദില്‍വാലയില്‍ വരുണ്‍ ദവാന്‍, കൃതി സനോന്‍, വിനോദ് ഖെന്ന, കബീര്‍ ബേദി, വരുണ്‍ ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Shahrukh Khan and Kajol are all set to woo the audiences with their upcoming film Dilwale. In a recent interview, Kajol revealed that they almost died while shooting a song for the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam