»   » ഒടുവില്‍ ഷാറൂഖ് ഹൃത്വിക് റോഷനെ ഫോണില്‍ വിളിച്ചു,ശീതസമരത്തിന്റെ മഞ്ഞുരുകി തുടങ്ങി...

ഒടുവില്‍ ഷാറൂഖ് ഹൃത്വിക് റോഷനെ ഫോണില്‍ വിളിച്ചു,ശീതസമരത്തിന്റെ മഞ്ഞുരുകി തുടങ്ങി...

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളുടെ ശീതസമരത്തെ കുറിച്ചുളള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഒന്നൊഴിയാതെ നല്‍കാറുള്ളതാണ് .അതിലൊന്നാണ് കിങ് ഖാന്‍ ഷാറൂഖും ,സ്വപ്‌ന നായകന്‍ ഹൃത്വിക് റോഷനും തമ്മിലുളള പ്രശ്‌നങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ .

കഴിഞ്ഞ ദിവസം ഷാറൂഖ് ഹൃത്വിക്കിനെ ഫോണില്‍ വിളിച്ച് ഒരു കാര്യം പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള ശീത സമരത്തിന്റെ മഞ്ഞുരുകി തുടങ്ങിയെന്നാണ് പറയുന്നത്. എന്താണ് ഷാറൂഖ് ഹൃത്വിക്കിനെ വിളച്ച്  അറിയിച്ചിട്ടുണ്ടാവുക എന്നറിയാന്‍ തുടര്‍ന്നു വായിക്കൂ...

ഇരുവരുടെയും ചിത്രങ്ങളുടെ റിലീസ് ഒരുമിച്ച്

ഷാറൂഖ് നായകനാവുന്ന റായീസും ഹൃത്വിക് ചിത്രം കാബിലും ഒരേ സമയത്തു റിലീസ് ചെയ്യുന്നതു സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഇരുവരുടെയും സൗഹൃദത്തിന് അടുത്തിടെ വിള്ളല്‍ വരുത്തിയതെന്നാണ് പറയുന്നത്.

ഷാറൂഖ് ഖാന്‍ നിര്‍മ്മാതാക്കളെ സമീപിച്ചിരുന്നു

ഇരു ചിത്രങ്ങളും ഒരേ സമയം റിലീസ് ചെയ്യുന്നതു സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഷാറൂഖ് കാബിലിന്റെ നിര്‍മ്മാതാവിനെ സമീപിച്ചെങ്കിലും അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്.

കാബില്‍ ക്ലാഷില്‍ ഹൃത്വിക് പറഞ്ഞത്

കാബില്‍, റായീസ് ക്ലാഷിന്റെ തീരുമാനം നിര്‍മ്മാതാക്കള്‍ക്കു വിട്ടു കൊടുക്കുന്നുവെന്നാണ് ഒരു ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ഹൃത്വിക് പറഞ്ഞത്. ചിത്രത്തിന്റെ റിലീസ് തിയ്യതി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഷാറൂഖ് ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. കാബില്‍ 2017 ജനുവരി 26 നു റിലീസ് ചെയ്യുമെന്നാണ് രാകേഷ് റോഷന്‍ പിന്നീട് അറിയിച്ചത്.

ഷാറൂഖിന്റെ ഫോണ്‍ കാള്‍

കാബിലിന്റെ ട്രെയിലര്‍ കണ്ട് ഷാറൂഖ് ഹൃത്വിക്കിനെ വിളിച്ചതാണ് ശീത സമരത്തിന്റെ മഞ്ഞുരുക്കിയത്. ട്രെയിലര്‍ കണ്ട് ഷാറൂഖ് ഹൃത്വിക്കിനോട് സൂപ്പര്‍ എന്നാണ് പറഞ്ഞത്. ട്രെയിലര്‍ തനിക്ക് വളരെധികം ഇഷ്ടമായെന്നും ഷാറൂഖ് അറിയിച്ചു.

English summary
We are all aware of the cold war that was going on between Shahrukh Khan and Hrithik Roshan. They both were good friends once but the box office clash between Kaabil and Raees created a crack in their friendship.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam