For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹാനയുടെ ഭാവി കാമുകന് ഷാരൂഖ് നൽകിയ ഏഴ് നിർദേശങ്ങൾ

  |

  ബോളിവുഡ് സിനിമാലോകത്തിന്റെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ഷാരൂഖ് ഖാൻ. സിനിമയെ ജീവൻ തുല്യം സ്നേഹിക്കുന്ന താരത്തിന് തന്റെ കുടുംബവും അത്പോലെ തന്നെയാണ്.

  ആര്യൻ ഖാൻ, സുഹാന, അബ്രാം ഖാൻ എന്നിവരാണ് താരത്തിന്റെ മക്കൾ. മൂവരും ഷാരുഖിന് ഏറെ പ്രിയപെട്ടവരാണ്. ഷാരൂഖാന്റെ മകൾ സുഹാനക്ക് ഇന്ന് ഇരുപത്തിരണ്ടാം പിറന്നാളാണ്.

  ഇൻസ്റ്റാഗ്രാമിൽ 2.7 മില്യൺ ആരാധകരുള്ള താരമാണ് സുഹാന. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇടാറുള്ള ഫോട്ടോകളും വിഡിയോകളും പലപ്പോഴും വൈറൽ ആവാറുമുള്ളതാണ്.

  ബോളിവുഡ് ആരാധകർക്ക് ഏറ്റവും പ്രിയങ്കരിയായ സെലിബ്രിറ്റി കിഡ് ആണ് സുഹാന. അതുകൊണ്ട് തന്നെ താരത്തെ സമ്പാദിക്കുന്ന പല വാർത്തകളും പലപ്പോഴും ഏറെ ജനശ്രദ്ധ നേടാറുണ്ട്.

  എല്ലാ മാതാപിതാക്കളെയും പോലെ തന്റെ മകളുടെ കാര്യത്തിൽ ഷാരൂഖും വളരെയധികം ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ്. താൻ തന്റെ മകൾക്ക് എല്ലാത്തരത്തിലും ഒരു മികച്ച രക്ഷാകർത്താവാണെന്ന് ഷാരൂഖ് ഖാൻ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്.

  2017 ൽ താരം ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ തന്റെ മകൾക്ക് കാമുകനായി എത്തുന്ന ആൾക്ക് ഏഴ് നിർദേശങ്ങൾ നല്കാനുണ്ടെന്ന് താരം പറഞ്ഞിരുന്നു.

  തനിക്ക് ക്രഷ് തോന്നിയിട്ടുള്ള സിനിമാതാരത്തെപ്പറ്റി ഗൗതമി നായർ

  മകളുടെ ഇരുപത്തി രണ്ടാം ജന്മദിനത്തിൽ താരം അന്ന് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാവുകയാണ്.

  തന്റെ ഏഴ് നിർദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് തനിക്ക് മകളുടെ കാമുകനെ ഇഷ്ട്ടമാവില്ലെന്നും താൻ എവിടെയും ഉണ്ടാവും എന്ന കാര്യം അയാൾ ഇപ്പോഴും ഓർക്കണം എന്നും ഷാരൂഖ് പറയുകയുണ്ടായി.

  ജോലി നേടുക, എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന് മനസ്സിലാക്കുക, ഞാൻ എല്ലായിടത്തും ഉണ്ടാവും, നീ ഒരു അഭിഭാഷകനെ കാണുക, എന്റെ മകൾ എന്റെ രാജകുമാരിയാണ് അവൾ നിന്റെ വിജയമല്ല, ജയിലിലേക്ക് പോകുന്നതിൽ എനിക്ക് പ്രശ്നമില്ല, നിങ്ങൾ അവളോട് എന്തുതന്നെ ചെയ്താലും ഞാൻ തിരിച്ച് നിങ്ങളോടും അതുതന്നെ ചെയ്യും.

  എട്ടാം ക്ലാസ്സിൽ ആദ്യ പ്രണയം; കറങ്ങാൻ പോയപ്പോൾ അമ്മ കൈയോടെ പൊക്കിയെന്ന് ലിയോണ

  ഇതായിരുന്നു ഷാരൂഖ് തന്റെ മകളുടെ കാമുകനായി എത്തുന്ന ആൾക്ക് നൽകിയിരുന്ന ഏഴ് നിർദേശങ്ങൾ. എന്നാൽ പിന്നീട് താരം എൻ.ഡി.ടി.വി. ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ മകൾ ആരെയെങ്കിലും ഇഷ്ട്ടപെടുകയാണെങ്കിൽ അത് എതിർക്കാൻ തനിക്ക് ആവില്ലെന്നും അത് അംഗീകരിച്ച് കൊടുക്കേണ്ടിവരുമെന്ന് തനിക്ക് അറിയാമെന്നും ഷാരൂഖ് വ്യക്തമാക്കുകയുണ്ടായി.

  ഷാരൂഖ് ഖാന്റെ രാഹുൽ, രാജ് എന്നീ കഥാപാത്രങ്ങൾ ഏറെ ജനശ്രദ്ധ നേടിയവയാണ്, പല സ്ത്രീകളും ഈ കഥാപാത്രങ്ങളെപോലെയുള്ള കാമുകന്മാരെ ലഭിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ, രാഹുലിനെപ്പോലെയോ രാജിനെപ്പോലെയോ തോന്നിക്കുന്ന ഒരാളുമായി സുഹാന ഡേറ്റ് ചെയ്യരുതെന്ന് ഷാരൂഖ് വ്യക്തമാക്കി.

  തന്റെ മകളോട് ഒരാൾ ഈ കഥാപാത്രങ്ങളെ അനുകരിച്ച് വന്ന നിന്നാൽ അയാളെ ഒഴിവാക്കണമെന്ന് താൻ പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി. തനിക്ക് ഈ കഥാപാത്രങ്ങൾ ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.

  സോയ അക്തറിന്റെ ദ ആർച്ചീസ് എന്ന ചിത്രത്തിലൂടെയാണ് സുഹാന ഖാൻ അഭിനയ രംഗത്തേക്ക് കടക്കുന്നത്. ശ്രീദേവിയുടെ മകൾ ഖുഷി കപൂറും അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയും സിനിമയിൽ അരങ്ങേറ്റം കുറിക്കും.

  1960-കളിലെ ഇന്ത്യ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം ആർച്ചി കോമിക്‌സുമായി സഹകരിച്ച് നെറ്റ്ഫ്ലിക്സ് നിർമ്മിക്കും. അവരുടെ പ്രൊഡക്ഷൻ സ്ഥാപനമായ ടൈഗർ ബേബിയുടെ കീഴിൽ, സോയയും റീമ കഗ്തിയുമാണ് ദ ആർച്ചീസ് നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് സോയ ഈ പ്രൊജക്റ്റിന്റെ വിവരങ്ങൾ പുറത്ത് വിട്ടത്.

  Read more about: suhana khan shahrukh khan
  English summary
  Shahrukh Khan once said he have seven rules for his daughter Suhana's boyfriend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X