ഷാരുഖ് ഖാന്‍ അഭിനയം നിര്‍ത്തുകയാണോ? സീറോയുടെ പരാജയം തന്നെ തകര്‍ത്തെന്ന് വെളിപ്പെടുത്തി താരം!
ബോളിവുഡിന്റെ കിംഗ് ഖാനായ ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ബിഗ് ബജറ്റ് ചിത്രമാണ് സീറോ. അനുഷ്‌ക ഷെട്ടി, കത്രീന കൈഫ് എന്നിവര്‍ നായികമാരായിട്ടെത്തിയ ചിത്രം തിയറ്ററുകളില്‍ പരാജയമായിരുന്നു. സീറോയുടെ പരാജയത്തില്‍ നിന്നും താന്‍ ഇനിയും പുറത്ത് കടന്നിട്ടില്ലെന്ന് പറയുകയാണ് ഷാരുഖ് ഖാന്‍. ഒരു അഭിമുഖത്തിലായിരുന്നു ഷാരുഖ് മനസ് തുറന്നത്.

ഒരു സിനിമയ്ക്ക് ശേഷം സാധാരണ രണ്ടു മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ അടുത്ത പ്രോജക്ട് തുടങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ സിനിമ ചെയ്യാന്‍ തോന്നുന്നില്ല. അതിന് പകരം ധാരാളം സിനിമകള്‍ കാണാനും വായിക്കാനും കഥകള്‍ കേള്‍ക്കാനും കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനം. എന്റെ കുട്ടികളുടെ കോളേജ് പഠനം ഏകദേശം തീരാറായിരിക്കുന്നു. സുഹന കോളേജിലാണ്. ആര്യന് ഇനി ഒരു വര്‍ഷം കൂടിയുണ്ട്. കുടുംബത്തിനൊപ്പം കുറച്ച് സമയം ചെലവഴിക്കണമെന്നും ഷാരുഖ് പറയുന്നു.
അടുത്ത സിനിമ ജൂണില്‍ തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അത് ഉണ്ടായേക്കില്ലെന്നാണ് ഷാരുഖ് പറയുന്നത്. മനസ് കൊണ്ട് ഒരു സിനിമ ചെയ്യാന്‍ തോന്നുമ്പോഴെ ഇനി സിനിമ ചെയ്യുന്നുള്ളു. സാധാരണ അങ്ങനെ തോന്നുമ്പോഴാണ് സിനിമ ചെയ്യാറുള്ളത് ഇത്തവണ അങ്ങനെ സിനിമ ചെയ്യാന്‍ തോന്നുന്നില്ലെന്നും താരം വ്യക്തമാക്കുന്നു.


Click it and Unblock the Notifications











