സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ

ബോളിവുഡിന്റെ ബാദ്ഷാ എന്നാണ് ഷാരൂഖ് ഖാന്‍ അറിയപ്പെടുന്നത്. കിംഗ് ഖാനായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിന് പുറമേ സൗമ്യവും മര്യാദയുള്ളതുമായ സ്വഭാവം കൂടിയാണ് താരരാജാവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയത്. ബോളിവുഡിലെ സൂപ്പര്‍ താരം എന്നതിലുപരി നല്ലൊരു കുടുംബനാഥന്‍ കൂടിയാണ് നടന്‍.

അഭിനയത്തിനും സിനിമയ്ക്കും കൊടുക്കുന്ന അതേ പ്രധാന്യമാണ് ഷാരൂഖ് ഭാര്യയ്ക്കും മക്കള്‍ക്കും കൊടുക്കുന്നത്. ഈയൊരു കാരണം കൊണ്ടാണ് മറ്റ് നടന്മാരില്‍ നിന്നും ഷാരൂഖ് ഖാന്‍ വേറിട്ട് നില്‍ക്കുന്നത്. അതേ സമയം സിനിമയ്‌ക്കോ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടിയോ ഭാര്യമാരെ ഉപേക്ഷിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായി വിമര്‍ശിച്ച നടന്റെ വാക്കുകളാണ് വൈറലാകുന്നത്.

shahrukh-khan

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 1991 ഒക്ടോബര്‍ 25 ന് പരമ്പരാഗത ഹിന്ദു വിവാഹ ചടങ്ങിലൂടെയാണ് ഷാരൂഖ് ഖാനും ഗൗരിയും വിവാഹിതരാവുന്നത്. ശേഷം ഇരുവര്‍ക്കും മൂന്ന് മക്കളും ജനിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി സൂപ്പര്‍താരമായി നില്‍ക്കുകയാണെങ്കിലും തന്റെ കുടുംബത്തിന് മുന്‍ഗണന നല്‍കുന്ന കാര്യത്തില്‍ ഷാരൂഖ് ഒന്നാമതാണ്. കുടുംബത്തിനൊപ്പം ജീവിതം ആഘോഷിക്കാനുള്ള സമയം നടന്‍ കണ്ടെത്താറുണ്ട്.

മുന്‍പൊരു അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവില്‍ നിന്ന് തനിക്ക് ലഭിക്കുന്ന അളവറ്റ സ്‌നേഹത്തെ പറ്റി ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ പ്രതികരിച്ചിരുന്നു. താരപത്‌നിയുടെ വാക്കുകള്‍ വൈറലാവുകയാണിപ്പോള്‍. 'എനിക്ക് ആവശ്യമുള്ള സമയങ്ങളില്‍ ഷാരൂഖ് ഏറ്റവും മികച്ച ഭര്‍ത്താവും പിതാവുമൊക്കെയാവും. ഷാരൂഖിന്റെ കൂടെയായിരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് എപ്പോഴും പറയാറുണ്ടെന്നും', ഗൗരി വ്യക്തമാക്കുന്നു.

ബോളിവുഡിലെ അടക്കം പ്രശസ്ത അഭിനേതാക്കള്‍ അവരുടെ കാമുകിമാരെയോ ഭാര്യമാരെയോ ഉപേക്ഷിച്ച് അഭിനയ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് വളരെ മോശം പ്രവണതയാണെന്നാണ് ഷാരൂഖ് പറഞ്ഞിട്ടുള്ളത്. 'പ്രൊഫഷണല്‍ ജീവിതവും വ്യക്തിജീവിതവും ഒരേസമയം കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്നാണ് ഷാരൂഖ് അഭിപ്രായപ്പെട്ടത്. എല്ലാവരുടെയും ജീവിതത്തില്‍ ഈ പറഞ്ഞ രണ്ട് കാര്യങ്ങളുമുണ്ട്.

shahrukh-khan

എന്നാല്‍ കരിയറിന് വേണ്ടി പങ്കാളിയെ ഉപേക്ഷിക്കുന്നത് എന്തിനാണ്? ഭാര്യയോ കാമുകിയോ കൂടെ ഉണ്ടായാല്‍ എന്താണ് കുഴപ്പമെന്നും അങ്ങനെയല്ലാത്തത് ഒഴിവുകഴിവ് പറയുന്നതിന് വേണ്ടി മാത്രമാണ്. നമ്മളെ സ്‌നേഹിക്കുന്ന ആളുകളെ വേദനിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും എന്ത് അവകാശമാണ് ഉള്ളതെന്നും ഷാരൂഖ് ചോദിക്കുന്നു.

എനിക്ക് ഒരു സ്വകാര്യ ജീവിതമുണ്ട്, അവിടെ സുഹൃത്തുക്കള്‍, ഭാര്യ, അമ്മാവന്‍, അമ്മായി, സഹോദരി തുടങ്ങിയവരുണ്ട്, അവരാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികള്‍. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് ആ സമയത്ത് ചമയങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് മാത്രമാണ്. മറ്റുള്ളവരെപ്പോലെ ഈ തൊഴിലിനൊപ്പം ഞാന്‍ എന്നെത്തന്നെ ഈ ലോകവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു.

അതേ സമയം ഷാരൂഖ് ഖാന്റെ പേര് ഒരിക്കല്‍ ഗോസിപ്പുകളില്‍ നിറഞ്ഞിരുന്നു. നടി പ്രിയങ്ക ചോപ്രയുമായി നടന് ബന്ധമുണ്ടെന്ന തരത്തിലായിരുന്നു കഥകള്‍. ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് 2011 ലാണ് അഭ്യൂഹങ്ങള്‍ പരന്നിരുന്നത്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X