സൽമാൻ ഖാനുമായുള്ള ബന്ധത്തെ കുറിച്ച് ഷാരൂഖ് ഖാൻ, എപ്പോഴും അങ്ങനെ തന്നെയാണ്
ബോളിവുഡ് കോളങ്ങളിൽ ചർച്ചാ വിഷയം ഷാരൂഖ് ഖാന്റെ ക്യു/എ സെക്ഷനാണ്. സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു. ഇപ്പോഴിത ട്വിറ്ററിൽ ക്യൂ/എ സെക്ഷനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് രസകരമായ ഉത്തരമാണ് നൽകിയിരിക്കുന്നത്. പുതിയ സിനിമ അണിയറയിൽ ഒരുങ്ങുമ്പോഴാണ് പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി നടൻ എത്തിയിരിക്കുന്നത്.

പ്രേക്ഷകർക്ക് അറിയേണ്ട ഒരു ചോദ്യം സൽമാൻഖാനുമായുള്ള സൗഹൃദത്തെ കുറിച്ചാണ്. ഭായ് എന്നാണ് ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകിയത്. പിന്നീട് ആമീർഖാന്റെ മികച്ച ഇഷ്ടപ്പെട്ട ചിത്രങ്ങളെ കുറിച്ചും ആരാധകർ ചോദിച്ചിരുന്നു. ഖയാമത് സേ ഖയാമത് തക, ദങ്കൽ, ലഗാൻ, ത്രീ ഇഡിയറ്റ്സ് എന്നിവയാണ് ഷാറൂഖ് ഖാന്റെ ഏറ്റവും പ്രിയപ്പെട്ട ആമിർ ഖാൻ ചിത്രങ്ങൾ.
പിന്നീട് പ്രേക്ഷകർക്ക് അറിയേണ്ട മറ്റൊന്ന് ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളെ കുറിച്ചാണ്. രസകരമായ മറുപടിയാണ് എസ് ആർകെ നൽകിയത്.
'സാർ, താങ്കൾ ഒരിക്കൽ കോഫീ വിത്ത് കരൺ പരിപാടിയിൽ വെച്ച് സൗഹൃദം സൂക്ഷിക്കാൻ അറിയാത്ത വ്യക്തിയാണ് താങ്കൾ എന്നു പറഞ്ഞിരുന്നു, താങ്കൾ ഇപ്പോഴും അങ്ങനെ തന്നെയാണോ?' എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് താരം കൊടുത്ത മറുപടി ഇങ്ങനെ, 'ഇപ്പോൾ എന്റെ കുട്ടികൾ എനിക്ക് സുഹൃത്തുക്കളായുണ്ട്.
Recommended Video
എസ്ആർകെയോട് ഉപദേശവും ആരാധകൻ ചോദിച്ചിരുന്നു. താൻ23 വയസ്സുകാരനായ ഒരു വ്യക്തിയാണെന്നും കരിയർ തിരെഞ്ഞെടുക്കുന്നതിനെ കുറിച്ച് ആശയകുഴപ്പത്തിലാണെന്നും താരത്തിനോട് പറഞ്ഞു. ആരാധകനുള്ള താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.'പ്രായം ഒരു സംഖ്യ മാത്രമാണ്... നന്നായി പ്രയത്നിക്കുക.. എല്ലാം ശരിയാകും. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് ഇരുപത്തിയാറാമത്തെ വയസ്സിലാണ്. വർഷങ്ങൾ വെറുതെ പാഴാക്കാതിരുന്നാൽ മാത്രം മതി എന്നായിരുന്നു. സീറോയ്ക്ക് ശേഷം പുറത്തു വരുന്ന എസ്ആർകെ ചിത്രമാണ് പഠാൻ. 2022 ലാകും ചിത്രം പുറത്തെത്തുക. ദീപിക പദുകോൺ ആണ് ചിത്രത്തിലെ നായിക. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.


Click it and Unblock the Notifications