ഷാരുഖ് ഖാന്‍ വിവാഹം കഴിക്കാനായി ഭാര്യയുടെ മതം മാറ്റിയോ? റിസപ്്ഷനിടെ ബന്ധുക്കളെ പറ്റിച്ച് സൂപ്പര്‍താരത്തിന്റെ തമാശ

കുടുംബത്തിന് ഏറ്റവും പ്രധാന്യം കൊടുക്കുന്ന സിനിമാ താരങ്ങളില്‍ ഒരാളാണ് ഷാരുഖ് ഖാന്‍. പല അഭിമുഖങ്ങൡും ഭാര്യ ഗൗരിയെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ ഷാരുഖ് വാതോരാതെ സംസാരിക്കാറുണ്ട്. ഷാരുഖും ഗൗരിയും തമ്മിലുള്ള പ്രണയകഥ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തില്‍ ഇന്നും നിലനില്‍ക്കുന്നതാണ്.

ഇപ്പോഴിതാ ഷാരുഖിന്റെ വിവാഹ റിസപ്ഷന്‍ സമയത്ത് ഗൗരി ഖാന്റെ കുടുംബത്തെ താരം വിദഗ്ദമായി പറ്റിച്ചതിനെ കുറിച്ചുള്ള കഥ പ്രചരിക്കുകയാണ്. തമാശ പറഞ്ഞതാണെങ്കിലും ഷാരുഖ് ഖാന്റെ ഒരു വാക്ക് കേട്ട് ഗൗരിയുടെ വീട്ടുകാരെല്ലാം അത് കേട്ട് ഞെട്ടിത്തരിച്ച് പോയി. താരത്തിന്റെ ആ സംസാരം കല്യാണ വീടിനെ ഒന്നടങ്കം ആശങ്കയിലാക്കിയതാം താരം പറയുന്നു.

shahrukh-khan

ഹിന്ദു ആചാരങ്ങളില്‍ വിശ്വസിക്കുന്നവര്‍ ആയതിനാലും ഷാരുഖ് മുസ്ലീം ആയത് കൊണ്ടും ഗൗരിയുടെ വിവാഹത്തെ കുറിച്ച് വീട്ടുകാര്‍ക്ക് ചില ആകുലതകളുണ്ടായിരുന്നു. വിവാഹത്തിന് വേണ്ടി ഗൗരിയുടെ പേരും മതവും മാറ്റുമോ എന്നുള്ള പേടിയും അവര്‍ക്കുണ്ടായിരുന്നു. 'കല്യാണ ദിവസത്തില്‍ എനിക്കിപ്പോഴും ഓര്‍മ്മയുള്ള കാര്യം പറയാം. ഗൗരിയുടെ കുടുംബത്തിലെ എല്ലാവരും തന്നെ പഴയ രീതികളില്‍ ചിന്തിക്കുന്നവരാണ്.

അവരെ എല്ലാവരെയും ഞാന്‍ ബഹുമാനിക്കുകയും അവരുടെ വിശ്വാസങ്ങളെ മാനിക്കുകയും ചെയ്യുന്നു. പക്ഷേ ഞാന്‍ വേദിയിലേക്ക് വരുന്ന സമയത്ത് എല്ലാവരും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവനൊരു മുസ്ലീം പയ്യനാണ്. ഗൗരിയെ മുസ്ലീമാക്കി പേര് മാറ്റുമോ എന്നൊക്കെയാണ് അവരുടെ സംസാരം. അവര്‍ പഞ്ചാബി ഭാഷയിലാണ് സംസാരിച്ചത്. ഇത് കേട്ട ഉടനെ ഗൗരി നിന്റെ ബുര്‍ഖ എടുത്ത് ധരിക്കൂ. അതിന് ശേഷം നമസ് വായിക്കണമെന്ന് ഞാന്‍ പറഞ്ഞു.

shahrukh-khan

ഇതോടെ അവളുടെ കുടുംബം ഒന്നടങ്കം ഞെട്ടി. ഗൗരിയുടെ മതം ഞാന്‍ നേരത്തെ തന്നെ മാറ്റിയെന്നാണ് അവര്‍ കരുതിയത്. ഇനി മുതല്‍ ഗൗരി സ്ഥിരമായി ബുര്‍ഖ ധരിക്കുമെന്നും അവള്‍ വീട് വിട്ട് ഒരിക്കലും പുറത്ത് പോവില്ലെന്നും പേര് ആയിഷ എന്ന് മാറ്റിയതായിട്ടും ഞാന്‍ പറഞ്ഞു. എല്ലാവരും സ്തംഭിച്ച് നില്‍ക്കുമ്പോള്‍ ഇതൊരു തമാശയാണെന്നും എല്ലാ മതത്തെയും ബഹുമാനിക്കണമെന്നും പറഞ്ഞ് ഷാരുഖ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X