ഭാര്യയെ എപ്പോഴെങ്കിലും ചീറ്റ് ചെയ്തിട്ടുണ്ടോ? ഗൗരി ഖാന് നല്‍കിയ വാഗ്ദാനത്തെ കുറിച്ച് സൂപ്പര്‍താരം ഷാരുഖ് ഖാന്‍
സിനിമാ താരങ്ങള്‍ക്കിടയില്‍ ഒന്നിലധികം പ്രണയവും വിവാഹബന്ധങ്ങളുമൊക്കെ നടക്കാറുണ്ട്. പലരുടെയും ദാമ്പത്യ ജീവിതത്തിന് ആയൂസ് കുറവായിരിക്കും. അവര്‍ക്കിടയിലെ വലിയ മാതൃകയാണ് ബോളിവുഡിന്റെ കിംഗ് എന്നറിയിപ്പെടുന്ന ഷാരുഖ് ഖാന്‍. ഭാര്യയും മക്കളും കഴിഞ്ഞിട്ടേ തനിക്കെന്തുമുള്ളെന്ന് പല തവണ ഷാരൂഖ് പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ ഭാര്യയെ എപ്പോഴെങ്കിലും ചതിച്ചിട്ടുണ്ടോന്ന് ചോദിച്ചാല്‍ താരം പറയുന്ന മറുപടി ഇങ്ങനെയാണ്.
'ഞാനൊരിക്കലും ചീറ്റ് ചെയ്തിട്ടില്ല. സാമ്പത്തികമായിട്ടോ പ്രണയത്തിലോ വൈകാരികമായിട്ടോ ആരെയും വഞ്ചിക്കാനുള്ള ആഗ്രഹം എനിക്കില്ല. എന്ന് കരുതി ഞാന്‍ ധാര്‍മികമായി നേരും നേറിയുമുള്ള വ്യക്തിയാണെന്നല്ല അതിന്റെ അര്‍ഥം. വഞ്ചന വളരെ കുറവാണെന്നാണ് ഞാന്‍ കരുതുന്നത്. ആരോടും ഇല്ലെന്ന് പറയാന്‍ കഴിയില്ല എന്നതാണ് എന്റെ പ്രശ്‌നം. ഞാന്‍ വളരെ മര്യാദയുള്ളവനാണ്. എനിക്കൊപ്പം ആയിരിക്കാന്‍ ഇഷ്ടപ്പെടാത്ത ആളുകള്‍ ആണെങ്കിലും അവരെ ഒഴിവാക്കാന്‍ എനിക്ക് പറ്റില്ല.

ഒരു രാത്രിയിലേക്കോ ഒന്ന് രണ്ട് ദിവസത്തേക്കോ ലൈംഗിക ബന്ധത്തിന് കൂട്ട് കൂടാനോ ശേഷം അത് ഒഴിവാക്കാനോ ശ്രമിക്കാറില്ല. ഇതെല്ലാം എന്നെ ശല്യപ്പെടുത്തി കൊണ്ടിരിക്കും. എന്റെ കാര്യത്തില്‍ ആളുകളെ വഞ്ചിക്കാനൊക്കെയുള്ള സമയം കഴിഞ്ഞെന്നാണ് കരുതുന്നത്. കാരണം ഞാന്‍ ആരെയും ചീറ്റ് ചെയ്തിട്ടില്ലെങ്കിലും ഞാനൊരു സ്വര്‍വര്‍ഗാനുരാഗി ആണെന്ന് പലരും പറയാറുണ്ട്. ഇപ്പോള്‍ എനിക്ക് പ്രായമായി. ഇനി ചീറ്റ് ചെയ്താല്‍ തന്നെ ഞാന്‍ നുണ പറയുകയാണെന്നെ എല്ലാവരും പറയുകയുള്ളു. ഞാന്‍ മുംബൈയില്‍ വന്നപ്പോള്‍ ഒത്തിരി ആളുകള്‍ക്ക് സിനിമാ ഇന്‍ഡസ്ട്രിയെ കുറിച്ച് പല സങ്കല്‍പ്പങ്ങളും ഉണ്ടായിരുന്നു. അത് ശരിയല്ലെന്ന് ആളുകളോട് പറയുകയാണ്.
തമന്നയുടെ സൌന്ദര്യ രഹസ്യമിതാണ്, ജിമ്മിൽ നിന്നുള്ള നടിയുടെ കിടിലൻ ഫോട്ടോസ് കാണാം
Recommended Video
ഞാന്‍ എന്റെ ഭാര്യയ്ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഞാനൊരു സ്ത്രീയ്‌ക്കൊപ്പം മുറിയില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടോ എന്ന് പേടിക്കാതെ നിനക്ക് എന്റെ ഒപ്പം ഏത് പാര്‍ട്ടിയില്‍ വേണമെങ്കിലും വരാം. നീ എന്നെ മനസിലാക്കിയത് പോലെ എന്ന മനസിലാക്കിയ മറ്റൊരു പെണ്‍കുട്ടിയും നിന്റെ അടുത്ത് വന്ന് ഹലോ എന്ന് പറയില്ല. ഇതെന്റെ ഹൃദയത്തില്‍ നിന്നും തരുന്ന വാഗ്ദാനമാണ്. എന്നാല്‍ എന്റെ ഒപ്പം അഭിനയിക്കുന്ന ഒത്തിരി പെണ്‍കുട്ടികളെയും ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ ശാരീരികത അതിന് ആവശ്യമില്ലെന്നും ഷാരുഖ് പറയുന്നു.


Click it and Unblock the Notifications











