ഈച്ച വീണ ലസ്സി അറിഞ്ഞു കൊണ്ട് കുടിച്ചു! ആകെ ഉണ്ടായത് ആ ചെറിയ പൈസ, വെളിപ്പെടുത്തി സൂപ്പർതാരം
തെന്നിന്ത്യൻ സിനിമ ലോകത്തും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ഷാരൂഖ് ഖാൻ. ബോളിവുഡിലാണ് അദ്ദേഹം സജീവമെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്തും താരത്തിന് കൈ നിറയെ ആരാധകരുണ്ട്. ബോളിവുഡ് സിനിമ താരങ്ങൾ ഇടയിൽ പോലും ഷാരൂഖിന് ഒരു വലിയ സംഘം ആരാധകരുണ്ട്. കഠിന പ്രയത്നത്തിന്റെ ഫലമാണ് ഷാരൂഖിന് ഇന്നു കാണുന്ന സൂപ്പർസ്റ്റാർ പദവി. സിനിമയുടെ തുടക്ക കാലത്ത് നേരിട്ട വെല്ലിവിളികളെ കുറിച്ച് വെളിപ്പെടുത്തുകയാണ താരം. സ്റ്റാർ പ്ലസിൽ കൊറിയോഗ്രാഫർ റെമോ ഡിസൂസയുടെ ഡാൻസ് റിയാലിറ്റി ഷോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിൽ നിന്ന് ലഭിച്ച ആദ്യം ശമ്പളം 50 രൂപയായിരുന്നു. ഇതുമായി താൻ നേരെ പോയത് താജ്മഹലിലേയ്ക്കാണ്. ട്രെയിൻ ടിക്കറ്റ് എടുത്തതിന് ശേഷം പിങ്ക് നിറത്തിലുള്ള ലസ്സി വാങ്ങാനുളള രൂപ മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. താൻ വാങ്ങിയ ലസ്സിയിൽ ഒരു ഈച്ച വീണു. എന്നിട്ടു തനിയ്ക്ക് അത് കളയാൻ തോന്നിയില്ല അത് മുഴുവൻ കുടിച്ചു തീർത്തു. താജ്മഹലിൽ നിന്നുളള മടക്കയാത്രയിൽ മുഴുവൻ ഛർദിയായിരുന്നു- എസ്ആർകെ പറഞ്ഞു.
ഷാരൂഖ് ഖാന്റെ കരിയറിൽ വൻ ബ്രേക്ക് നൽകിയ ഗാനമാണ് മണിരത്നം ചിത്രമായ ദിൽസേയിലെ ഛയ്യ ഛയ്യ എന്ന തുടങ്ങുന്ന ഗാനം. 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. 95 വയസ്സിലും ആ ഗാനത്തിന് ട്രെയിനിന് മുകളിൽ കയറി നൃത്തം ചെയ്യുമെന്ന് ഷാരൂഖ് പറഞ്ഞു. ഡാൻസ് പ്ലസ്ല് റിയാലിറ്റി ഷോയിൽ ഷാരൂഖ് ഖന്റെ സൂപ്പർ ഗാനങ്ങൾ ഒരുക്കി കൊണ്ടാണ് പരിപാടി ആരംഭിച്ചത്.


Click it and Unblock the Notifications