സിനിമയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കി കിംഗ് ഖാന്‍! ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തെത്തിച്ച് ആരാധകര്‍
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ഷാരുഖ് ഖാന്‍. ബോളിവുഡിലെ കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരുഖ് സിനിമയിലെത്തിയിട്ട് 27 വര്‍ഷങ്ങളായിരിക്കുകയാണ്. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് കൊണ്ട് കരിയര്‍ ആരംഭിച്ച ഷാരുഖ് 1 992 ല്‍ ദീവാന എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതോടെ സൂപ്പര്‍താര പദവി തേടി എത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സീറോ എന്ന ചിത്രം പരാജയപ്പെട്ടതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് ഷാരുഖ് ഇപ്പോള്‍. മറ്റൊരു സിനിമയും ഏറ്റെടുക്കാത്തതി്ല്‍ ആരാധകരും നിരാശയിലാണ്. ദീവാന ഇറങ്ങി 27 വര്‍ഷമായതിന്റെ സന്തോഷത്തിലാണ് ലോകത്തുള്ള ഷാരുഖിന്റെ ആയിരക്കണക്കിന് ആരാധകര്‍. (#27GoldenYearsOfSRK) എന്ന ഹാഷ് ടാഗോട് കൂടി നിരവധി പോസ്റ്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഈ ഹാഷ് ടാഗുകള്‍ ഇന്ത്യന്‍ ട്വിറ്ററിലെ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തും ലോകത്ത് ആറാം സ്ഥാനത്തും എത്തിയിരിക്കുകയാണ്.

ഷാരുഖ് ഖാനെ നായകനാക്കി രാജ് കന്‍വാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദീവാന. ഇന്ത്യന്‍ റോമാന്റിക് ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ റിഷി കപൂര്‍, അമരീഷ് പൂരി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിവ്യ ഭാരതിയായിരുന്നു നായിക. നായകനായി അരങ്ങേറ്റം നടത്തിയ ചിത്രം തന്നെ ഹിറ്റാക്കി കൊണ്ടാണ് ഷാരുഖ് ബോളിവുഡില്‍ തന്റെ അത്യുഗ്രന്‍ പ്രകടനം കാഴ്ച വെച്ചത്.
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലയിരുത്തി 2005 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഷാരുഖ് ഖാന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഇതിനോടകം പതിനാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. ടെലിവിഷന്‍ അവതരണം, സിനിമാ നിര്‍മാണം തുടങ്ങി സിനിമയിലും മറ്റ് മേഖലകളിലുമെല്ലാം ചുവടുവെച്ചിരിക്കുകയാണ്. ഡ്രീംസ് അണ്‍ലിമിറ്റഡ്, റെഡ് ചില്ലീസ് എന്റര്‍ടെയിന്മെന്റ് എന്നീ രണ്ട് നിര്‍മ്മാണ കമ്പനികള്‍ ഷാരുഖ് നടത്തി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications