For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയ്ക്ക് ശേഷം ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി ഷാരൂഖ് ഖാന്റെ മകള്‍; സുഹാന അഗസ്ത്യയുമായി പ്രണയത്തിലോ

  |

  ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടന്‍ ഷാരൂഖ് ഖാന്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഷാരൂഖിന് പിന്നാലെ മക്കളും സിനിമയിലേക്ക് എത്തുമെന്ന അഭ്യൂഹമുണ്ട്. മൂത്തമകന്‍ ആര്യന്‍ ഖാന്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുകയാണ്. മകള്‍ സുഹാന ഖാനും അഭിനയരംഗത്തേക്ക് ഉടനെ എത്തുമെന്നാണ് കരുതുന്നത്.

  അഭിനയത്തിലേക്ക് എത്തുന്നതേ ഉള്ളു എങ്കിലും നിലവില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താരപുത്രിയാണ് സുഹാന. അടുത്ത കാലത്തായി പൊതുപരിപാടികളിലൊക്കെ പങ്കെടുത്ത് താരമൂല്യം വര്‍ധിപ്പിക്കാനും സുഹാനയ്ക്ക് സാധിച്ചിരുന്നു.

  ഇതിനിടെ അമിതാഭ് ബച്ചന്റെ കുടുംബത്തിലെ ഇളയപുത്രനുമായി സുഹാന പ്രണയത്തിലായതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. അമിതാഭ് ബച്ചൻ്റെ മകൾ ശ്വേത ബച്ചൻ്റെ മകൻ അഗസ്ത്യയുടെ പേരിനൊപ്പമാണ് സുഹാനയുടെ പേരും ഇപ്പോൾ പറഞ്ഞ് കേൾക്കുന്നത്. പുറത്തിറങ്ങുന്ന ഇരുവരുടെയും പിന്നാലെ കൂടിയിരിക്കുകയാണ് പാപ്പരാസികൾ.

  Also Read: 47 വയസായി, ഇനി അങ്ങനൊരു പങ്കാളിയുടെ ആവശ്യമെനിക്കില്ല; രണ്ടാം വിവാഹത്തിനൊരുങ്ങിയെന്ന വാര്‍ത്തയില്‍ നടി പ്രഗതി

  ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്ന ഫോട്ടോയിലൂടെ പോലും സുഹാന ഖാന്‍ വൈറലായി മാറാറുണ്ട്. നിലവില്‍ സോയ അക്തറിന്റെ ദി ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരപുത്രി. ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍, ശ്വേത ബച്ചന്റെ മകന്‍ അഗസത്യ നന്ദ, ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍ എന്നിങ്ങനെ മൂന്ന് താരമക്കളുടെ അരങ്ങേറ്റ ചിത്രമാണെന്നുള്ള പ്രത്യേക ചിത്രത്തിനുണ്ട്.

  Also Read: ആദ്യഭാര്യയ്‌ക്കൊപ്പം തന്നെ ബാബുരാജ് എത്തി; മകന്റെ വിവാഹത്തിന് മുന്നില്‍ നിന്ന് താരത്തിന്റെ വീഡിയോ വൈറലാവുന്നു

  സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനാല്‍ വൈകാതെ സിനിമ റിലീസിനെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിനിടയിലാണ് പിന്നണിയില്‍ ഒരു പ്രണയകഥ നടക്കുന്നതായിട്ടുള്ള വിവരം വരുന്നത്.

  ചിത്രീകരണം നടന്നപ്പോള്‍ തന്നെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വര്‍ധിച്ചിരുന്നു. ഇതിനിടയിലാണ് സുഹാനയും അഗസ്ത്യയും ഡേറ്റിങ്ങിലാണെന്ന വിവരമെത്തുന്നത്. സെറ്റില്‍ നിന്നും പ്രണയത്തിലായ താരങ്ങള്‍ ഒന്നും രഹസ്യമാക്കി വെക്കാന്‍ ശ്രമിച്ചില്ലെന്നും പറയപ്പെടുന്നു.

  സംസാരവും നടപ്പുമൊക്കെ ഒരുമിച്ചായതോടെ അഭ്യൂഹങ്ങള്‍ കൂടി. എന്ന് കരുതി ഔദ്യോഗികമായി പ്രണയത്തെ കുറിച്ച് പറയാന്‍ താരങ്ങള്‍ തയ്യാറല്ലെന്നാണ് വിവരം. മാത്രമല്ല താരകുടുംബങ്ങള്‍ക്കും ഇതേ കുറിച്ച് അറിയാമെന്നാണ് വിവരം.

  സുഹാനയുമായി അഗസ്ത്യയുടെ അമ്മയായ ശ്വേത ബച്ചന്‍ നല്ല അടുപ്പത്തിലാണ്. മരുമകളായി സുഹാനയെ സ്വീകരിക്കാന്‍ ശ്വേത തയ്യാറാണെന്നും പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ ഷാരൂഖ് ഖാന്റെ മകള്‍ ബച്ചന്‍ കുടുംബത്തിലെ മരുമകളായി എത്തിയേക്കും.

  അടുത്തിടെ കപൂര്‍ കുടുംബത്തില്‍ നടന്ന ക്രിസ്തുമസ് വിരുന്നില്‍ സുഹാനയും അഗസ്ത്യയും ഒരുമിച്ച് എത്തിയിരുന്നു. ശ്വേത ബച്ചന്‍, മകള്‍ നവ്യ നവേലി, മകന്‍ അഗസ്ത്യ ഇവരുടെ കൂടെ ഒരേ കാറിലാണ് സുഹാനയും വന്നിറങ്ങിയത്. മാത്രമല്ല അഗസ്ത്യയും സുഹാനയും കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് കപ്പിള്‍സിനെ പോലെയാണ് വന്നത്. നവ്യയും ശ്വേതയും വെള്ള നിറം തിരഞ്ഞെടുക്കുകയും ചെയ്തത് ശ്രദ്ധേയമായി.

  എന്തായാലും സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. മാത്രമല്ല സിനിമയുടെ തുടക്കത്തിലെ ഇത്തരം ബന്ധങ്ങള്‍ മുന്നോട്ട് പോകണമെന്നില്ലെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു. മുന്‍പ് സിനിമയിലേക്ക് എത്തിയ പല താരപുത്രിമാരുടെയും കാര്യം മുന്‍നിര്‍ത്തിയാണ് സുഹാനയോടുള്ള സ്‌നേഹം പ്രേക്ഷകര്‍ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്.

  English summary
  Shahrukh Khan's Daughter Suhana Khan And Agastya Nanda Dating Each Other? Latest Report Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X