താരപുത്രിയുടെ ഡാന്‍സ് കിംഗ് ഖാനെയും വെല്ലും! വൈറലായി സുഹാന ഖാന്റെ ഡാന്‍സ്, വീഡിയോ വൈറല്‍
ഷാരുഖ് ഖാന്‍ ബോളിവുഡിന്റെ കിംഗ് ഖാന്‍ എന്നറിയപ്പെടുമ്പോള്‍ പിതാവിന്റെ പബ്ലിസിറ്റി മക്കള്‍ക്കും ലഭിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇന്ത്യയിലെ മറ്റൊരു താരപുത്രിയ്ക്കും ലഭിക്കാത്ത പിന്തുണയാണ് ഷാരുഖിന്റെ മകള്‍ സുഹാനയ്ക്ക് കിട്ടുന്നത്. പൊതുവേദികളിലും പാര്‍ട്ടികളിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന സുഹാനയ്ക്ക് സോഷ്യല്‍ മീഡിയയിലും വലിയ പിന്തുണയാണ്.

ഇപ്പോഴിതാ സുഹാനയുടെ കിടിലന്‍ ഡാന്‍സ് സ്‌റ്റെപ്പുകളാണ് വൈറലാവുന്നത്. ഹോളിവുഡ് താരം വില്‍ സ്മിത്തിന്റെ ടെലിവിഷന്‍ ഷോ ദ് ഫ്രഷ് പ്രിന്‍സ് ഓഫ് ബെല്‍-എയറിന്റെ' തീം മ്യൂസിക്കിനാണ് സുഹാന ചുവട് വെച്ചിരിക്കുന്നത്. സുഹാനയുടെ ആരാധകരാണ് ഈ വീഡിയോ തംരഗമാക്കി മാറ്റിയിരിക്കുന്നത്. നൃത്തത്തിനിടെ വീഡിയോ എടുക്കുന്നത് കണ്ട് അത് തടയാനും താരപുത്രി എത്തുന്നുണ്ട്.
എവിടെ പോയാലും ക്യാമറ കണ്ണുകള്‍ പിന്തുടരാറുള്ള സുഹാനയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം എപ്പോഴാണെന്ന് ചോദിച്ച് കൊണ്ടിരിക്കുകയാണ് ആരാധകര്‍. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മക്കളെ സിനിമയിലേക്ക് പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് ഷാരുഖ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ യുകെ യില്‍ നിന്നും പഠിച്ച് കൊണ്ടിരിക്കുകയാണ് സുഹാന.


Click it and Unblock the Notifications