»   » ബോളിവുഡിലെ താരപുത്രി ഗ്ലാമര്‍ നടിയാവാനുള്ള ശ്രമമാണ്! ഇത്തവണ സ്വിം സ്യൂട്ടിലുള്ള ഗ്ലാമര്‍ ചിത്രമാണ്!!

ബോളിവുഡിലെ താരപുത്രി ഗ്ലാമര്‍ നടിയാവാനുള്ള ശ്രമമാണ്! ഇത്തവണ സ്വിം സ്യൂട്ടിലുള്ള ഗ്ലാമര്‍ ചിത്രമാണ്!!

By: Teresa John
Subscribe to Filmibeat Malayalam

താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ആരാകര്‍ക്ക് ഇടയില്‍ വലിയ സ്ഥാനമാണുള്ളത്. അവരും സിനിമയിലേക്ക് എത്തുന്നതും കാത്തിരിക്കുന്നവരാണ് പലരും. ഇക്കൂട്ടത്തില്‍ ബോളിവുഡിലെ കിങ്ങ് ഖാന്‍ ഷാരുഖിന്റെ മകള്‍ സുഹാനയാണ് മുന്നില്‍. സ്‌കൂളില്‍ പഠിച്ച് കൊണ്ടിരിക്കുകയാണെങ്കിലും സുഹാനയുടെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

ഗോസിപ്പുകള്‍ സത്യമായി? പ്രഭാസും അനുഷ്‌കയും വിവാഹിതരാകാന്‍ പോവുന്നു! പ്രഭാസിന്റെ വെളിപ്പെടുത്തല്‍..

പൊതുവേദിയില്‍ ബോളിവുഡിലെ മറ്റ് നടിമാരെക്കാള്‍ പ്രധാന്യത്തോടെയാണ് പലരും സുഹാനയെ കാണുന്നത്. മുമ്പ് പലതരത്തിലും സുഹാന പാപ്പരാസികളുടെ കൈയില്‍ പെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ എടുത്ത ചിത്രം സുഹാന തന്നെയാണ് പുറത്ത് വിട്ടത്.

സുഹാന ഖാന്‍

ഷാരുഖ് ഖാന്റെ മകളുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം എപ്പോഴാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ടവളാണ് സുഹാന ഖാന്‍.

വൈറലായ ചിത്രം

സുഹാനയുടെ പുതിയ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. സ്വിം സ്യൂട്ടില്‍ കുളിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രം സുഹാന തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ആരെയും ആകര്‍ഷിക്കുന്ന സുഹാനയുടെ നോട്ടമാണ് ചിത്രത്തിന്റെ പ്രത്യേകത.

അടുത്ത ഗ്ലാമര്‍ നടി


ബോളിവുഡിലെ അടുത്ത ഗ്ലാമര്‍ നടിമാരില്‍ ഒരാള്‍ സുഹാന ഖാന്‍ ആയിരിക്കുമെന്നാണ് പരക്കെയുള്ള സംസാരം. സുഹാനയ്ക്ക് അതിനോട് താല്‍പര്യങ്ങള്‍ പ്രകടിപ്പിച്ചും തുടങ്ങിയിരിക്കുകയാണ്.

പാര്‍ട്ടികളില്‍ തിളങ്ങി താരപുത്രി

ബോളിവുഡിലെ പ്രമുഖ നടിമാരെക്കാളും പ്രധാന്യത്തോടെ സുഹാനയുടെ ഫോട്ടോ എടുക്കുന്നവരുണ്ട്. പിതാവിനെ പോലെ തന്നെ പൊതുപരിപാടികളില്‍ എത്തിയാല്‍ ആരാധകര്‍ സുഹാനയുടെ പിന്നാലെ തന്നെയാണ്.

ക്യാമറ കണ്ണുകള്‍ പിന്നാലെയുണ്ട്..

പാപ്പരാസികള്‍ സുഹാനയുടെ പിന്നാലെ തന്നെയാണ്. മുമ്പ് കൂട്ടുകാരുടെ കൂടെ കറങ്ങി നടന്ന സുഹാനയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഒപ്പം കൂട്ടുകാരുടെ കൂടെ ബിക്കിനി ഡ്രസ്സിലും സുഹാന പ്രത്യക്ഷപ്പെട്ടിരുന്നു.

ഷാരുഖിന്റെ താല്‍പര്യം


മകള്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ ഷാരുഖിനും ഭാര്യ ഗൗരി ഖാനും എതിര്‍ അഭിപ്രായങ്ങള്‍ ഒന്നുമില്ലെങ്കിലും ഇരുവരും ആദ്യം മകളുടെ വിദ്യാഭ്യാസത്തിനാണ് പ്രധാന്യം കൊടുക്കുന്നത്. അതിന് ശേഷം സിനിമയിലേക്ക് വന്നാല്‍ മതി എന്ന കാഴ്ചപാട് ഷാരുഖ് വെളിപ്പെടുത്തിയിരുന്നു.

ഏക മകള്‍

ദാമ്പത്യ ജീവിതത്തിന്റെ 26 വര്‍ഷം പൂര്‍ത്തിയാക്കിയ ഷാരുഖ് ഖാന്‍ ഗൗരി ഖാന്‍ ദമ്പതികളുടെ ഏക മകളാണ് സുഹാന. സുഹാനയ്ക്ക് രണ്ട് സഹോദരന്മാരാണ്. ആണ്‍ മക്കളെക്കാളും മകളുടെ ഭാവിയെ കുറിച്ചാണ് തനിക്ക് ആശങ്കയെന്ന് ഷാരുഖ് പലപ്പോഴും വ്യക്തമാക്കിയിരുന്നു.

English summary
Suhana's picture was shared by a fan club a couple of days ago with the caption that read, "You are my sunshine, my only sunshine
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam