താരപുത്രിയുടെ മനംകവര്‍ന്ന യുവരാജാവ്! ലോകം അറിയുന്ന സുഹോ മിനുറ്റുകള്‍ക്ക് വിലയുള്ള മിന്നും താരമാണ്!!

മക്കളുടെ കാര്യത്തില്‍ ആശങ്കപ്പെടുന്നവരാണ് മാതാപിതാക്കള്‍. വലിയ പ്രശസ്തിയില്‍ നില്‍ക്കുന്നവരാണെങ്കിലും അത് അങ്ങനെ തന്നെയാണെന്ന് ബോളിവുഡ് താരം ഷാരുഖ് ഖാന്‍ തെളിയിച്ചിട്ടുണ്ട്. കുടുംബത്തിനെ കുറിച്ചും മക്കളുടെ ഭാവിയെ കുറിച്ചും പ്രത്യേകിച്ച് മകള്‍ സുഹാനയുടെ കാര്യത്തില്‍ ആശങ്കയുള്ള പിതാവാണ് ഷാരുഖ്. പല അഭിമുഖങ്ങളിലും താരം അക്കാര്യം വെളിപ്പെടുത്താറുണ്ട്.

പിതാവിന് പേടി ഉണ്ടെങ്കിലും മകള്‍ സുഹാന തന്റെ കരിയറും ഭാവിയുമെല്ലാം ഇപ്പോഴെ സ്വപ്‌നം കണ്ട് കൊണ്ടിരിക്കുകയാണ്. അടുത്തിടെ ഏത് താരവുമായി ഡേറ്റ് ചെയ്യാന്‍ താല്‍പര്യമെന്ന ആരാധകന്റെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയായിരുന്നു താരപുത്രി കൊടുത്തത്. സുഹാനയുടെ കണ്ടെത്തല്‍ ചില്ലറക്കാരനെയായിരുന്നില്ല എന്നതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

 പ്രണയിക്കാന്‍ താല്‍പര്യമുണ്ടോ

പ്രണയിക്കാന്‍ താല്‍പര്യമുണ്ടോ

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെങ്കിലും തന്റെ കരിയറിനെ കുറിച്ച് വ്യക്തമായ പ്ലാനോടെയാണ് സുഹാന മുന്നോട്ട് പോവുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന സുഹാന ഇന്‍സ്റ്റാഗ്രാമിലൂടെ ഒട്ടനവധി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. മാത്രമല്ല ആരാധകരോട് സംവദിക്കാനും താരപുത്രിയ്ക്ക് മടിയില്ല. അത്തരത്തില്‍ ഒരു ചാറ്റിംഗിനിടെയാണ് ആരെങ്കിലുമായി ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടോന്ന് ഒരു ആരാധകന്‍ ചോദിച്ചത്. എല്ലാവരെയും പോലെ ആ ചോദ്യം കണ്ടില്ലെന്ന് നടിക്കുന്നതിന് പകരം അങ്ങനെ ഒരാളുണ്ടെന്ന് തന്നെ സുഹാന പറഞ്ഞു.

  സുഹാനയുടെ മനം കവര്‍ന്ന താരം

സുഹാനയുടെ മനം കവര്‍ന്ന താരം

ദക്ഷിണ കൊറിയന്‍ ഗായകനും ഗാനരചയിതാവും നടനുമായ സുഹോ എന്നായിരുന്നു സുഹാനയുടെ മറുപടി. ബോയ് ബാന്‍ഡ് എക്‌സോയുടെ പ്രധാന ഗായകനായ സുഹോയുടെ ചിത്രം സഹിതമാണ് സുഹാന ആരാധകര്‍ക്ക് മറുപടി കൊടുത്തിരിക്കുന്നത്. ഇങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചതാണോ ഇനി സുഹാന ശരിക്കും സുഹോയുമായി ഇഷ്ടത്തിലാണോ എന്നും ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു. ഇരുപത്തിയേഴ് വയസുകാരനായ ഈ ചെറുപ്പക്കാരന്‍ ഇന്ത്യന്‍ താരപുത്രിയുടെ മനം കവരാന്‍ പാകമുള്ള ആളാണോ എന്നാണ് പിന്നീട് ആരാധകര്‍ അന്വേഷിച്ചത്. ഒടുവില്‍ സുഹോയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.

 മിനുറ്റുകള്‍ക്ക് വിലയുള്ള പൊന്നുംതാരം

മിനുറ്റുകള്‍ക്ക് വിലയുള്ള പൊന്നുംതാരം

കൊറിയന്‍ പോപ് ഗായകരില്‍ ഏറ്റവും വരുമാനമുള്ള ഗായകരില്‍ ഒരാളാണ് സുഹോ. ഒരു പരിപാടിയ്ക്ക് ഏഴ് മില്യണ്‍ യുഎസ് ഡോളറാണ് സുഹോയുടെ പ്രതിഫലം. ദക്ഷിണ കൊറിയയിലെ തന്നെ കോടീശ്വരനായ ഗായകനാണദ്ദേഹം. സുഹോ എന്നത് സ്‌റ്റേജിലെ പേരാണെങ്കിലും കിം ജൂണ്‍ മ്യൂണ്‍ എന്നാണ് യഥാര്‍ഥ പേര്. ദക്ഷിണ കൊറിയയിലെ സിയോള എന്ന സ്ഥലത്താണ് സുഹോ ജനിക്കുന്നത്. ഗായകന്‍ എന്നതിലുപരി ഗാനരചയിതാവ്, മോഡല്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, എന്നിങ്ങനെ വിവിധ മേഖലകളിലും പ്രശസ്തനാണ്.

 തെരുവില്‍ നിന്നും ഉയരങ്ങളിലേക്ക്..

തെരുവില്‍ നിന്നും ഉയരങ്ങളിലേക്ക്..

തെരുവിലെ ഒരു പരിപാടിയില്‍ നിന്നും തികച്ചും ആകസ്മികമായിട്ടായിരുന്നു സുഹോ എന്ന ഗായകന്റെ ഉദയം. പതിനാറാം വയസ് മുതല്‍ കൊറിയയിലെ പ്രശസ്തമായ എക്‌സോ ബാന്റിന്റെ ഭാഗമായി സുഹോ. പത്ത് അംഗങ്ങളായിരുന്നു ബാന്റില്‍ ഉണ്ടായിരുന്നത്. പിന്നീട് ഈ ബാന്റ് സുഹോയുടെ നേതൃത്വത്തിലായി. ബ്യൂട്ടിഫുള്‍, മൈ ഹീറോ, കര്‍ട്ടന്‍, ഡിന്നര്‍ തുടങ്ങി മനോഹരമായ ഗാനങ്ങളാണ് സുഹോ ലോകത്തിന് സമ്മാനിച്ചത്. ഡബ്ബിംഗ് മേഖലയിലും താരം പ്രവര്‍ത്തിക്കുന്നുണ്ട്. 2014 മുതല്‍ ആഴ്ചയില്‍ ഒരു ടെലിവിഷന്‍ സംഗീത പരിപാടിയും സുഹോ നടത്തുന്നുണ്ട്.

 അടുത്ത ബോളിവുഡ് സുന്ദരി

അടുത്ത ബോളിവുഡ് സുന്ദരി

ബോളിവുഡിലെ താരപുത്രിമാരില്‍ പ്രമുഖയാണ് സുഹാന ഖാന്‍. സാറ അലി ഖാന്‍, ജാന്‍വി കപൂര്‍, തുടങ്ങിയ താരപുത്രിമാര്‍ക്ക് ശേഷം ബോളിവുഡ് കാത്തിരിക്കുന്നത് സുഹാനയുടെ അരങ്ങേറ്റത്തിന് വേണ്ടിയാണ്. ഷാരുഖിന്റെയും ഗൗരി ഖാന്റെയും ഏകമകളായ സുഹാനയ്ക്കും അച്ഛന്റെ പാത പിന്തുടരാന്‍ തന്നെയാണ് താല്‍പര്യം. എന്നാല്‍ പഠനത്തിന് ശേഷമേ അത്തരമൊരു തീരുമാനം ഉണ്ടാവുകയുള്ളു എന്ന തീരുമാനത്തിലാണ് ഷാരുഖ്. പൊതുപരിപാടികളിലും മറ്റും അച്ഛനെ പോലെ തിളങ്ങി നില്‍ക്കുകയാണ് സുഹാന. പാര്‍ട്ടികളിലും മറ്റും ക്യാമറ കണ്ണുകള്‍ താരപുത്രിയെ തേടിയെത്താറുള്ളത് പതിവാണ്.

 അഭിനയിച്ച് തുടങ്ങി

അഭിനയിച്ച് തുടങ്ങി

സിനിമയില്‍ ഇന്നല്ലെങ്കില്‍ നാളെ എത്തുമെങ്കിലും അതിന് മുന്‍പേ സുഹാന അഭിനയിച്ച് തുടങ്ങിയിരിക്കുകയാണ്. സ്‌കൂള്‍ നാടകത്തില്‍ അഭിനയിച്ചാണ് താരപുത്രി നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞത്. ലണ്ടനിലെ സ്‌കൂളില്‍ നിന്നുമാണ് സുഹാന അഭിനയിച്ച നാടകം ശ്രദ്ധേയമായത്. റോമിയോ ആന്‍ഡ് ജൂലിയറ്റ് നാടകത്തില്‍ ജൂലിയറ്റ് ആയിട്ടായിരുന്നു സുഹാന അഭിനയിച്ചത്. പതിവ് പോലെ സുഹാനയുടെ അഭിനയം കാണാന്‍ ഷാരുഖു എത്തിയിരുന്നു. നാടകം കണ്ട് വികാരധീനനായ ഷാരുഖ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X