മുടി നീട്ടി വളർത്തി മാസ്ക്ക് ധരിച്ച് ഡോൺ ലുക്കിൽ ഷാരൂഖ്, തരംഗമാകുന്നു പുതിയ ഗെറ്റപ്പ്
2018 ൽ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷം ഷാരൂഖാനെ തിയേറ്റർ സ്ക്രീനിൽ പ്രേക്ഷകർ കണ്ടിട്ടില്ല .കഴിഞ്ഞ രണ്ട് വർഷമായി സിനിമയിൽ നിന്ന് പൂർണ്ണമായും വിട്ട് നിൽക്കുകയാണ് താരം. സീറോ നൽകിയ പരാജയമാണ് എസ്ആർകെ ബോളിവുഡിൽ നിന്ന് അപ്രത്യക്ഷമാക്കിയത്. സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുണ്ടെങ്കിലും ഇന്നും ബോളിവുഡിന്റെ അവസാന വാക്ക് ഷാരൂഖ് ഖാൻ തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് എസ്ആർകെയുടെ പുതിയ ലുക്കാണ്.

കഴിഞ്ഞ ദിവസം ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരം കാണാൻ എസ്ആർകെയും എത്തിയിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാനാണ് ഷാരൂഖ് എത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും രാജസ്ഥാന്‍ റോയല്‍സിന്റേയും മത്സരം കാണാൻ മകന്‍ ആര്യനൊപ്പമാണ് ഷാരൂഖ് ഖാന്‍ എത്തിയത്. ഗാലറിയില്‍ മാസ്‌ക്കും കൂളിംഗ് ഗ്ലാസും അണിഞ്ഞ് നില്‍ക്കുന്ന ഷാരൂഖിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ടീം അംഗങ്ങൾ മാത്രമല്ല ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ കണ്ട് ആവേശത്തിലാവുകയായിരുന്നു. പുത്തൻ ഗെറ്റപ്പിലായിരുന്നു എസ്ആർകെ മൈതാനത്തിൽ എത്തിയത്. മുടി നീട്ടി വളർത്തി ചെറിയ താടിവെച്ച് ചുള്ളൻ ഗെറ്റപ്പിലായിരുന്നു താരം. മൂത്ത മകൻ ആര്യനോടൊപ്പമിരുന്ന് മത്സരം കാണുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറെ നാളുകൾക്ക് ശേഷം തങ്ങളുടെ പ്രിയ താരത്ത സ്ക്രീനിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ബുധനാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ 37 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സ് നേടിയത്.
Recommended Video
രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ബോളിവുഡിലേയ്ക്ക് മടങ്ങിയെത്താൻ തയ്യാറെടുക്കുകയാണ് എസ്ആർകെ. തെന്നിന്ത്യയുടെ പ്രിയപ്പെട്ട സംവിധായകൻ അത്റ്റിലിചിത്രത്തിലൂടെയാണ് എസ്ആർകെ യുടെ വരവ്. തെന്നിന്ത്യൻ ബേളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.എസ്ആർകെ ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നതെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ദീപിക പദുകോണാണ് ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നതെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ചിത്രം യഥാർഥ്യമായാൽ ഇരുവരും നാലാം തവണയാകും ഒന്നിച്ചെത്തുക. 'ഓം ശാന്തി ഓം', 'ചെന്നൈ എക്സ്പ്രസ്', 'ഹാപ്പി ന്യൂ ഇയർ' എന്നീ ചിത്രങ്ങളിലും ഇരുവരും ന ഒന്നിച്ചെത്തിയിരുന്നു. അടുത്ത വർഷം ആദ്യം തീരുമാനിച്ചിരുന്ന സിനിമയുടെ ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു അടുത്ത വർഷം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.


Click it and Unblock the Notifications